Responsive Advertisement
Responsive Advertisement
കോഴിക്കോട് :
താമരശ്ശേരിയിൽആക്രി സാധനങ്ങളുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു.
ഇന്ന് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
മാനന്തവാടിയിൽ നിന്നും പട്ടാമ്പിയിലേക്ക് ആക്രിസാധനങ്ങളുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.ചുരത്തിന്റെ ഒന്നാം വളവിൽ എത്താറായപ്പോൾ ലോറിയുടെ പിറകുവശത്തുനിന്നും പുക ഉയരുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് വാഹനങ്ങളിൽ എത്തിയവർലോറി ഡ്രൈവറെ ഇക്കാര്യം അറിയിച്ചു.ഉടൻതന്നെലോറി നിർത്തി ഡ്രൈവർ പുറത്തിറങ്ങി.അപ്പോഴേക്കും ലോറിയുടെ പിറകുവശത്ത് തീ ആളി പിടിച്ചിരുന്നു.വിവരമറിഞ്ഞ് ആദ്യം ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും സ്ഥലത്തെത്തി.
പ്രാഥമികമായി തീ അണക്കാനുള്ള ശ്രമം പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയെങ്കിലും
തീ അണക്കാനായില്ല.
തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
മുക്കത്തുനിന്നും രണ്ട്ഫയർ യൂണിറ്റ് സ്ഥലത്തെത്തി
തീ നിയന്ത്രണ
വിധേയമാക്കുകയായിരുന്നു.


പോലീസിന്റെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും മുക്കം ഫയർ യൂണിറ്റിന്റെയും അവസരോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ
ലോറി പൂർണ്ണമായും കത്തി നശിക്കുമായിരുന്നു.
ലോറിക്ക് തീപിടിച്ചതോടെ ഇതുവഴി അല്പനേരം ഗതാഗതം തടസ്സപ്പെട്ടു .താമരശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൻ്റെ ഒരു അരികുചേർന്ന് കടത്തി വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.