Responsive Advertisement
Responsive Advertisement
കോഴിക്കോട് :
നാല് ദിവസം മുമ്പ്കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ
കാണാതായകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
മഞ്ചേരി സ്വദേശിയായ അലൻ അഷ്റഫ് (16)ന്റെ മൃതദേഹമാണ് പതങ്കയത്തിന് താഴെചെക്ക് ഡാമിനോട് ചേർന്ന് കണ്ടെത്തിയത്.


ഇന്ന് രാവിലെ മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ
നടത്തിയ പരിശോധനക്കിടയിലാണ് മൃതദേഹംചെക്ക് ഡാമിനോട് ചേർന്ന് വെള്ളത്തിന് മുകളിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഫയർ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കരക്ക് എത്തിച്ചു.
കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച്മൃതദേഹം പോസ്റ്റുമോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
നാല് ദിവസം മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പംഅലൻ അഷ്റഫ് പതങ്കയത്ത് എത്തിയത്.
കുളിക്കുന്നതിനിടയിൽ
ഒഴുക്കിൽ പെടുകയായിരുന്നു.
കുട്ടികൾ ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.ഫയർ യൂണിറ്റും സ്കൂബ ഡൈവേഴ്സും സ്ഥലത്തെത്തി
പ്രതികൂല കാലാവസ്ഥയിലും ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു.അതിനിടയിലാണ് ഇന്ന് തിരച്ചിൽ ആരംഭിച്ച ഉടൻ തന്നെ
മൃതദേഹം കണ്ടെത്തിയത്.