Responsive Advertisement
Responsive Advertisement
കോഴിക്കോട് :
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ആറാം വളവിനും ഇടയിൽ വൻ അപകടം സംഭവിച്ചു.നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഏഴോളം വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ആദ്യം മുന്നിലുള്ള വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു.
തുടർന്ന് മറ്റ് വാഹനങ്ങളിലും ഇടിച്ചു.
ഇടിയുടെആഘാതത്തിൽവാഹനങ്ങൾ എല്ലാം തകർന്നിട്ടുണ്ട്.കൂടാതെ ലോറി മുന്നോട്ട് നീങ്ങി കാറിനു മുകളിലേക്ക് മറിഞ്ഞു. 

ഈ കാറും പൂർണമായി തകർന്നിട്ടുണ്ട്.അപകടത്തിൽപ്പെട്ട എല്ലാ വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ
മറ്റ് വാഹനങ്ങളിൽ എത്തിയവർ ചേർന്ന്
തകർന്ന വാഹനങ്ങളിൽ നിന്നും പുറത്തെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരെ കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.ഓണം അടുത്തതോടെ വലിയ തിരക്കാണ് താമരശ്ശേരിചുരത്തിൽ അനുഭവപ്പെട്ടത്.
ഗതാഗതം തടസ്സപ്പെട്ടതോടെ
താമരശ്ശേരി പോലീസ് ഉൾപ്പെടെയുള്ളവർ
സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിൽപെട്ട വാഹനങ്ങൾനീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികളും ആരംഭിച്ചു.
ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.