കുന്ദമംഗലം
ചൂലാം വയലിൽ ലഹരി പരിശോധന നടത്തുകയായിരുന്ന പോലീസിനെ ആക്രമിച്ചു എന്ന കേസിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രികുന്ദമംഗലം ചൂലാം വയലിലാണ് സംഭവം. ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയത്.
ചൂലാം വയൽ ബസ്റ്റോപ്പിന് സമീപത്ത് വെച്ച്സംശയകരമായ സാഹചര്യത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ ഇയാളിൽ നിന്നുംലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ പോലീസിന് ലഭിച്ചു.
അതിനിടയിൽ സ്ഥലത്തെത്തിയയൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർപ്രശ്നത്തിൽ ഇടപെട്ടു.പോലീസുമായി ആദ്യം വാക്കേറ്റവും പിന്നീട് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷിന്റെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തു.ഇതോടെ ബുജൈറിനെയും
ചൂലാം വയൽതൊടുകയിൽ റിയാസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പികെ ബുജൈറിനെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും
പോലീസിനെ ആക്രമിച്ചതിനും കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ബുജൈറിനെഇന്ന് കോടതിയിൽ ഹാജരാക്കും.
റിയാസിന് പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നൽകി വിട്ടയച്ചു.