അപ്പോഴേക്കും പെട്രോൾ പമ്പിൽ എത്തിയജീപ്പിനാണ് തീപിടിച്ചത് എന്ന വിവരവും പുറത്തറിഞ്ഞു.ജീപ്പിനകത്ത് ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.ഇവർ
നാല് പേർക്കും ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞ് മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് കുതിച്ചെത്തി.കൂടാതെ മാവൂർ പോലീസും സ്ഥലത്തേക്ക് പാഞ്ഞെത്തി.
ഉടൻ തന്നെഫയർ യൂണിറ്റ് അംഗങ്ങൾ
തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.കൂടാതെ പരിക്കേറ്റ നാലു പേരെയും ജീപ്പിൽ നിന്ന് പുറത്തെത്തിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.നാട്ടുകാരെ ആകെ ആശങ്കയിലാഴ്ത്തിയ തീപിടുത്തംപെട്ടെന്നാണ്ഫയർഫോഴ്സിന്റെ മോക്ക് ഡ്രിൽ ആയി മാറിയത്.
ആശങ്ക ആശ്വാസത്തിന് വഴിമാറി.മുക്കം അഗ്നി രക്ഷാ സേനയും ഇന്ത്യൻ ഓയിൽ ആൻഡ് അദാനി ഗ്യാസ്,ബംഗളൂരു റിഫൈനറി ആൻഡ് പെട്രോൾ കെമിക്കൽ ലിമിറ്റഡും സംയുക്തമായാണ് കൂളിമാട് പറയങ്ങാട് ഫ്യൂവൽസിൽ
മോക് ഡ്രിൽ നടത്തിയത്.
ഒരു അപകടം നടന്നാൽ ഏതു രീതിയിൽ
രക്ഷാപ്രവർത്തനം നടത്തണമെന്ന്
നേരത്തെ തീരുമാനിച്ച പ്രകാരം ഒരു ജീപ്പ് പെട്രോൾപമ്പിൽ ഇന്ധനം നിറക്കാൻ വന്നു.അതിനിടയിൽ ജീപ്പിനും സിഎൻജി
കമ്പ്രസർ ഏരിയക്കും തീപിടിച്ചു.കൂടാതെ ജീപ്പിൽ ഉണ്ടായിരുന്നവർക്കും പമ്പിലുള്ളവർക്കും പരിക്കേറ്റു.വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുന്നതും പരിക്കേറ്റവരെ ഉടൻ തന്നെ നേരത്തെ തയ്യാറാക്കിയ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതും ആണ് മോക് ഡ്രില്ലിലൂടെ
പ്രദർശിപ്പിച്ചത്.മുക്കം അഗ്നി രക്ഷാ സേനയിലെ സിവിൽ ഡിഫൻസ്,ആപ്തമിത്ര,പോലീസ്,വിവിധ സന്നദ്ധ സേവന സംഘടനകൾഎന്നിവരുടെ സജീവ പങ്കാളിത്തവും മോക് ഡ്രില്ലിൽ ഉണ്ടായിരുന്നു.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ വി അഹമ്മദ് റഹീഷ്,
സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പ്രിൻസ് മാത്യു,ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് ഉദ്യോഗസ്ഥരായ
കെ എം ദിനൂജ് ,
കെ കെ രാഹുൽ,
വസന്തകുമാർ,
കെഎസ് സുബിൻ,
എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.