Responsive Advertisement
Responsive Advertisement
കോഴിക്കോട് :
പശുക്കടവിൽ വീട്ടമ്മആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി.പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇന്ന് രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ലിനീഷിനെ പോലീസ് പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.നിലവിൽ പശുക്കടവ് സ്വദേശിയായ ബോബിയുടെമരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടിയാണ് കേസടുത്തത്.
കൂടാതെകൂടുതൽ അന്വേഷണത്തിനു ശേഷവും നിയമപദേശം
തേടിയ ശേഷവും കൂടുതൽ വകുപ്പ് വേണ്ടിവന്നാൽ ചുമത്തും എന്നാണ് പോലീസ്പറയുന്നത്.
പശുവിനെ മേക്കുന്നതിനാണ് ബോബിസ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിൽ പോയത്.
ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ്
ബോബിയെമരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പശവിനെചത്ത നിലയിലും കണ്ടെത്തിയിരുന്നു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതോടെ മരണം ഷോക്കേറ്റ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
ലിനീഷ് പിടിയിലായത്.
ഈ ഭാഗത്ത് വ്യാപകമായി വന്യമൃഗ ശല്യംഅനുഭവപ്പെട്ടിരുന്നു.ഇത് തടയുന്നതിന് വേണ്ടിയാണ് വൈദ്യുതികെണി സ്ഥാപിച്ചത് എന്നാണ്
സൂചന.തെളിവുകൾ കിട്ടിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നാണ്
നാട്ടുകാരുടെ ആക്ഷേപം.അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട്.