കഴിഞ്ഞ
ദിവസം പാലാഴിക്ക് സമീപം ഇരിങ്ങല്ലൂരിൽ
വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേരെ കടിച്ചതെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ്
പേ വിഷബാധ സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് കോഴിക്കോട് പാലാഴിക്ക് സമീപം ബൈപ്പാസിന് അരികിൽ മൂന്നു പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
നായയുടെ ജഡം പിന്നീട് ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കോട് വെറ്റിനറി സർവകലാശാലയിലേക്ക് കൊണ്ടുപോയി
പരിശോധനക്ക് വിധേയമാക്കി.
ഈ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ചത്ത നായക്ക് പേ വിഷബാധ ഏറ്റതായി വ്യക്തമായത്.
നേരത്തെ മൂന്നു പേരെ കടിച്ച് നായയെ കണ്ടെത്തുന്നതിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്താകെ തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽനായയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതിനിടയിൽ ഇരിങ്ങല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരത്ത് വച്ച് മറ്റൊരു നായയെ ചത്തു നിലയിൽ കണ്ടെത്തിയിരുന്നു.
ഈ നായയുടെ ജഡവും പൂക്കോട് വെറ്റിനറിസർവകലാശാലയിൽ കൊണ്ടുപോയി
പരിശോധിച്ചെങ്കിലും ഇതിന് പേവിഷബാധ ഇല്ലെന്ന കാര്യം വ്യക്തമായി.
അതിനിടയിലാണ്
ഇപ്പോൾമൂന്നു പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായി.
മൂന്നു പേരെ കടിച്ചതിനു പുറമേഇരിങ്ങല്ലൂർ ഭാഗത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചവിവരം പുറത്തുവന്നിരുന്നു.
ഇവക്കും ആവശ്യമായ വാക്സിനേഷൻ നടപടികൾ വെറ്റിനറിആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
അതേസമയം ഇരിങ്ങല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഭയ് , കോമലക്കുന്ന് സ്വദേശികളായ മല്ലിക , രാജേന്ദ്രൻ എന്നിവരെയാണ് തെരുവുനായ ആക്രമിച്ച് കടിച്ചിരുന്നത്.ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.
തെരുവുനായ ശല്യം രൂക്ഷമാവുകയും ഇപ്പോൾമൂന്നുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും വെറ്റിനറി ആശുപത്രിയുടെയും നേതൃത്വത്തിൽ
തെരുവുനായകൾക്ക് വാക്സിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.