പെരുവയലിനു സമീപം കൊടശ്ശേരി താഴത്ത് കാർ റോഡരികിലെ വയലിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുവയൽ സ്വദേശി മരിച്ചു.പെരുവയൽ പൂതാളത്ത് രാഘവൻ ആണ് മരിച്ചത്.
ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്നലെ പുലർച്ചയാണ് അപകടം സംഭവിച്ചത്.
ഗുണ്ടൽപേട്ടിൽ നിന്നും മടങ്ങി വരുന്ന വഴി കൊടശ്ശേരി താഴത്ത് റോഡരികിലെ താഴ്ചയേറിയ വയലിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിൽ ഉണ്ടായിരുന്നരണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ പുറത്തെത്തിച്ചത്.
ഇതിൽ പരിക്കേറ്റ കാർ ഓടിച്ചിരുന്ന ശ്രീനാഥ്, ഭാര്യ സുകന്യ. ശ്രീനാഥിന്റെ പിതാവ് രാഘവൻ എന്നിവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ സാരമായി പരിക്കേറ്റ രാഘവൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.