Responsive Advertisement
Responsive Advertisement
കോഴിക്കോട് :താമരശ്ശേരി ചുരത്തിൽഗതാഗതം പൂർണമായി തടസ്സപ്പെടുത്തുന്ന രീതിയിൽ വൻ മണ്ണിടിച്ചിലുണ്ടായി.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ്
മണ്ണിടിച്ചിൽഉണ്ടായത്.
കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക്
ഇടിഞ്ഞ് വീഴുകയായിരുന്നു.
താമരശ്ശേരി ചുരത്തിലെ
ഒമ്പതാം വളവിനോട് ചേർന്ന് വ്യൂ പോയിന്റിലേക്കാണ്
മണ്ണ് ഇടിഞ്ഞ് വീണത്.
ഈ സമയത്ത് ചെറിയ രീതിയിൽ മഴ ഉണ്ടായിരുന്നു.
മണ്ണും പാറയും മരങ്ങളും റോഡിലേക്ക് വീണതോടെചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
കിലോമീറ്ററുകൾ നീണ്ട വാഹനങ്ങളുടെ വരിയാണ് വയനാട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും
ഉണ്ടായത്.
ഇതോടെ പോലീസ് സ്ഥലത്തെത്തി
വാഹനങ്ങളെ കുറ്റ്യാടി ചുരം വഴിയും മറ്റ് ബദൽ മാർഗ്ഗങ്ങളിലൂടെയും
തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ട്.
പോലീസും ഫയർ യൂണിറ്റുകളും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന്
രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ച്
റോഡിൽ വീണ പാറകളും മരങ്ങളും മണ്ണും നീക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

എന്നാൽ കൂറ്റൻ പാറകൾ ഇത്തരം മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഈ പാറകൾ പൊട്ടിച്ച്ചെറിയ കഷ്ണങ്ങൾ ആക്കിയെങ്കിൽ മാത്രമേ നീക്കാൻ സാധിക്കുകയുള്ളൂ. 
നിലവിൽ തൽക്കാലം ഒരു വരിയെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ റോഡിലെ ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങൾ ആണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
റോഡ് അരികു വരെയുള്ള മണ്ണും കല്ലും മരങ്ങളും നീക്കിയാൽ മറ്റ് മുകളിലുള്ള ഭാഗം ഇടിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രാവിലെ വെളിച്ചം വന്നതിനുശേഷംമാത്രമേ ഇത്തരം തടസ്സങ്ങൾ നീക്കാൻ സാധിക്കുകയുള്ളൂ എന്നാണ്ഉദ്യോഗസ്ഥർ നൽകുന്ന വിവരം.അല്ലാത്തപക്ഷംഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.