പോലീസ് ഊർജിതമായി അന്വേഷണം നടത്തിയാൽ ഏതു കുറ്റകൃത്യവും തെളിയിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ്
കുന്ദമംഗലത്ത്
പിടിയിലായ ബൈക്ക് മോഷ്ടാവ്.കോഴിക്കോട് പുതിയങ്ങാടി സ്വദേശിയുംനിലവിൽ കൊണ്ടോട്ടിക്ക് സമീപം മുണ്ടക്കുളത്ത് വാടകക്ക് താമസിക്കുന്ന
ഷെഫീക്ക് (38)ആണ്
കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തിയ്യതി രാത്രി കുന്ദമംഗലം പടനിലം ഭാഗത്തുനിന്നും ഒരു പൾസർ ബൈക്കും കെട്ടാങ്ങൽ മാവൂർ റോഡിൽ നിന്ന്മറ്റൊരു പൾസർ ബൈക്കുംമോഷണം പോയി.തുടർന്ന് ഉടമകൾകുന്ദമംഗലം പോലീസിൽ പരാതി നൽകി.ഇതിൻ്റെ അടിസ്ഥാനത്തിൽഉടൻതന്നെ പോലീസ് ഉണർന്നു പ്രവർത്തിച്ചു.
ആദ്യംസമാനമായ രീതിയിൽ ബൈക്ക് മോഷണം നടത്തുന്നവരിലേക്കാണ്പോലീസിന്റെ അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാൽഅവരൊന്നും ഈ പരിസരത്ത് എത്തിയില്ലെന്ന് മനസ്സിലായ ഘട്ടത്തിൽസിസിടിവി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു.
തുടർന്ന് കുന്ദമംഗലം മുതൽമുണ്ടക്കുളം വരെലഭ്യമായ എല്ലാ സിസിടിവിദൃശ്യങ്ങളും
കോഴിക്കോട് ഡിസിപി
അരുൺ കെ പവിത്രന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡുംകുന്ദമംഗലം പോലീസും ചേർന്ന് ശേഖരിച്ചു.
ഇതിൽ നിന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസിന് ലഭിച്ചു.അങ്ങനെയാണ് ബൈക്ക് മോഷ്ടാവ് ഷെഫീക്കിലേക്ക് എത്തുന്നത്.
നേരത്തെ
എം ഡി എം എ കൈവശം വെച്ചതിന് വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിലും കഞ്ചാവ് കൈവശം വെച്ചതിന് വയനാട് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലുംകേസുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസും നിലവിലുണ്ട്. നിരവധി മോഷണം കേസുകളിൽ ഉൾപ്പെട്ട
പ്രായപൂർത്തിയാവാത്തഒരു കുട്ടിയും ഷഫീഖിൻ്റെമോഷണത്തിന് സഹായിയായി ഉണ്ടായിരുന്നു. ഈ കുട്ടിയെ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കുന്ദമംഗലത്തുനിന്ന് ബൈക്ക് കാലു വെച്ച് ചവിട്ടി കൊടുത്തു മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചശേഷം വീണ്ടും കെട്ടാങ്ങൽ ഭാഗത്ത് എത്തി വീണ്ടും ബൈക്ക് മോഷണം നടത്തുകയും ആയിരുന്നു. വാഹനങ്ങൾ പൊളിച്ച് വിൽക്കുകയാണ് ഇയാൾ ചെയ്യുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ നിരവധി വാഹനങ്ങൾ ഈ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന്
പോലീസിന് വ്യക്തമായിട്ടുണ്ട്. ഷെഫീക്കിന്റെ വാടക ക്വാർട്ടേഴ്സിൽ നിന്ന് നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും ബാറ്ററികളും പോലീസിന് ലഭിച്ചു.
അന്വേഷണത്തിന് കുന്ദമംഗലം എസ് ഐ എ.നിധിൻ, എസ് സി പി ഒമാരായ ഇ.സച്ചിത്ത് വി.കെ.പ്രനീഷ് , മുഹമ്മദ് ഷമീർ, സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ ജിനേഷ് ചൂലൂർ ,ഷഹീർ പെരുമണ്ണ എന്നിവർ നേതൃത്വം നൽകി.