വിദ്യാർത്ഥികളെ കയറ്റാതെനിർത്താതെ പോകാൻ ശ്രമിച്ച ബസിനു മുൻപിൽട്രാഫിക് നിയന്ത്രിച്ച ഹോം ഗാർഡിൻ്റെ കിടന്ന് പ്രതിഷേധം.
പെരുവയൽ സ്വദേശിയായ ഹോം ഗാർഡ് നാഗരാജാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ബസിനു മുമ്പിൽ കിടന്ന് പ്രതിഷേധിച്ചത്.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.
കുന്ദമംഗലംമർക്കസ് ബസ്റ്റോപ്പിന് മുൻപിൽ ആണ് വേറിട്ട പ്രതിഷേധംനടന്നത്.
ഏറെക്കാലമായിഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ
നിയോഗിച്ചത് കോഴിക്കോട് ട്രാഫിക് പോലീസിന് കീഴിലുള്ള ഹോം ഗാർഡുമാരെയാണ്.
എന്നാൽനിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഭാഗത്തെ ബസ്റ്റോപ്പിൽ സ്വകാര്യ ബസുകൾ നിർത്തി കുട്ടികളെകയറ്റുന്ന പതിവില്ല.
ഹോം ഗാർഡുമാർ വിസിൽ അടിച്ചാലോ കൈ കാണിച്ചാലോ അതൊന്നും പരിഗണിക്കാതെയാണ് സ്വകാര്യ ബസുകൾഇതുവഴി പോകാറുള്ളത്.
നിരവധി തവണഇങ്ങനെ നിർത്താതെ പോകുന്ന ബസുകൾക്കെതിരെ
പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും വിദ്യാർത്ഥികൾക്ക് ബസിൽ കയറുക വലിയ പ്രതിസന്ധിയായിരുന്നു.അതിനിടയിലാണ് ഇന്ന് നിരവധി വിദ്യാർത്ഥികൾ
കൈ കാണിച്ചിട്ടും സ്വകാര്യബസ് നിർത്താൻ മടിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചത്.ഇതിനിടയിൽഹോം ഗാർഡ് നാഗരാജ് കൈ കാണിച്ചിട്ടും
കുട്ടികളെ കയറ്റിക്കൊണ്ടു പോകാൻതയ്യാറായില്ല.
അതിനിടയിലാണ് ഹോം ഗാർഡ് നാഗരാജൻ ബസിനു മുമ്പിൽ കിടന്നത്.
ഇതോടെ നിർവാഹമില്ലാതെ ബസ് നിർത്തി കുട്ടികളെ കയറ്റി.ഹോം ഗാർഡിൻ്റെ വ്യത്യസ്തമായ പ്രതിഷേധം കണ്ടതോടെ പരിസരത്തുണ്ടായിരുന്ന വിദ്യാർത്ഥികളും നാട്ടുകാരും കൈയ്യടിച്ച് സ്വീകരിച്ചു.
അതേസമയം വിദ്യാർത്ഥികൾക്ക് വേണ്ടിഇങ്ങനെയൊരു പ്രതിഷേധം നടത്തിയ ഹോം ഗാർഡ് നാഗരാജനെതിരെ
എന്തെങ്കിലും ശിക്ഷ നടപടികൾ ഉണ്ടാകുമോ എന്നത്കാത്തിരുന്ന കാണണം.