കോഴിക്കോട് :ചൂരൽ മലയിലും മുണ്ടക്കൈലുമൊക്കെ സ്വീപ്പ്ലൈൻ വച്ച് രക്ഷാപ്രവർത്തനം നടത്തുന്ന കാഴ്ച ഏവരും കണ്ടതാണ്.
അന്ന് ആശങ്കയായിരുന്നു എല്ലാവരുടെയും മനസിലെങ്കിൽ
ഈ കാഴ്ചകൗതുകവും
സന്തോഷവും പകരുന്നതായിരുന്നു.
മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഓണാഘോഷമാണ്
ഇത്തവണ വ്യത്യസ്തമായ കാഴ്ചയിലൂടെ
ശ്രദ്ധയാകർഷിച്ചത്.
ഓണാഘോഷം ചെത്താക്കാൻ
മാവേലി പറന്നിറങ്ങിയത് സ്വിപ് ലൈൻ വഴി .മുക്കം ഫയർ യൂണിറ്റ് റിക്രിയേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ്
ഇങ്ങനെയൊരുകാഴ്ചയൊരുക്കിയത്.
എവിടെയെങ്കിലും കുടുങ്ങിപ്പോയവരെയും ഒറ്റപ്പെട്ടവരെയും
സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള സംവിധാനമാണ്റോപ്പ് റസ്ക്യൂ സ്വിപ്പ് ലൈൻ.
ഇതുവഴിയാണ് ഓണാഘോഷ വേദിയിലേക്ക് മാവേലി പറന്നിറങ്ങിയത്.
നിരവധി പേരാണ് നേരത്തെ തന്നെ ഫയർ യൂണിറ്റിന്റെ ഓണാഘോഷ ചടങ്ങുകളിൽ പങ്കാളികളാകാൻ എത്തിയിരുന്നത്.
പൂക്കളമൊരുക്കിയും പാട്ടുപാടിയും മറ്റ് കായിക വിനോദങ്ങളിൽ
ഏർപ്പെട്ടുംമുക്കം ഫയർ സ്റ്റേഷനിലെ ഓണാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ്എല്ലാവരെയും അത്ഭുതപ്പെടുത്തി പെട്ടെന്ന്മാവേലി ആകാശത്തുനിന്നും
ഓണാഘോഷ വേദിയിലേക്ക് ഓലകുടയും ചൂടിപറന്ന് ഇറങ്ങിവന്നത്.
ഇതോടെ ഓണാഘോഷത്തിന് എത്തിയ വിശിഷ്ട വ്യക്തികളും ഫയർ യൂണിറ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളും
പരിസരവാസികളും ആവേശത്തോടെ കരഘോഷംമുഴക്കി.
ഫയർ ഉദ്യോഗസ്ഥനായ ഫിജീഷ്ആണ് മാവേലിയായി വേഷമിട്ടത്.
സാധാരണ പല രീതികളിലും ഓണാഘോഷത്തിനിടയിൽ മാവേലി എത്തുന്നത്
കണ്ടിട്ടുണ്ടെങ്കിലും
റോപ്പ് വഴി പറന്നിറങ്ങിയ മാവേലിആദ്യ അനുഭവമായിരുന്നു.
ഓരോ ഓണക്കാലത്തും
അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് കുടുംബത്തോടൊപ്പം
ഓണം ആഘോഷിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണ്
ഉണ്ടാവാറുള്ളത്.
എന്തായാലും ഓണാഘോഷം നടത്തുന്നതിനിടയിൽ ചെറിയ ചെറിയരക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമാണ് ഇന്നലെ അഗ്നിരക്ഷാസേനയിലേക്ക് വിളി വന്നത് എന്നത്ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറവ് വരുത്തിയില്ല.അതോടൊപ്പംഅഗ്നിരക്ഷാ സേനാംഗങ്ങൾക്ക് തങ്ങളുടെ ഓണാഘോഷം പൊടിപൊടിക്കാൻ സാധിച്ചു എന്ന സംതൃപ്തിയും ഉണ്ടായി.