Responsive Advertisement
Responsive Advertisement
കോഴിക്കോട് : കോർപ്പറേഷൻ്റെ സമഗ്ര തൊഴിൽ പദ്ധതിയായ വീ ലിഫ്റ്റും വിജ്ഞാനകേരളവും ചേർന്ന് നടത്തിയ മെഗാ തൊഴിൽ മേളയിൽ വിവിധ സ്ഥാപനങ്ങളിലായി 1192 പേർക്ക് തൊഴിൽ ലഭിച്ചു. 612 പേരെ വിവിധ സ്ഥാപനങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തു.
മേളയിൽ രജിസ്റ്റർ ചെയ്ത 7657 പേരുടെയും വിവരം തുടർന്നുള്ള ജോലി സാധ്യതകൾക്കും ഉപയോഗപ്പെടുത്തും.
അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനുള്ള വിദഗ്ധ പരിശീലനം നിലവിൽ നൽകിയ 560 പേർക്ക് പുറമെ ആയിരം പേർക്ക് കൂടി നൽകാനും കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്
കല്ലുത്താൻ കടവ് ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിൽ നടന്ന മെഗാ തൊഴിൽ മേള മേയർ ഡോ എം.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
തൊഴിൽ മേളയോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഒ. പി ഷിജിന, ഡോ:എസ്. ജയശ്രീ, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, കൗൺസിലർമാരായ ഒ.സദാശിവൻ, എൻ.സി മോയിൻകുട്ടി, 
 എസ്.എം തുഷാര, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി കവിത, പ്രോജക്ട് ഓഫീസർ സി.ഷജീഷ് സി. ഡി. എസ് ചെയർപേഴ്സൺ ജാസ്മിൻ എന്നിവർ സംസാരിച്ചു.
അഡീഷണൽ കോർപ്പറേഷൻ സെക്രട്ടറി എൻ കെ ഹരീഷ് റിപ്പോർട്ട് അവതരണവും വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ എംജി സുരേഷ് പദ്ധതി വിശദീകരണവും നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ
 പി. ദിവാകരൻ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ. യു. ബിനി നന്ദിയും പറഞ്ഞു