Responsive Advertisement
Responsive Advertisement
കോഴിക്കോട് :തിരുവമ്പാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നചൈത്രം ബസിൽ കയറിയ യാത്രക്കാരിക്ക് ഡ്രൈവറുടെ
ചെയ്തികളിൽ സംശയം തോന്നിയതോടെയാണ്
കഞ്ചാവ് പിടികൂടുന്നതിലേക്ക് സംഭവം എത്തിച്ചത്.
വാഹനം ഓടിക്കുന്നതിനിടയിൽഡ്രൈവർ അസ്വാഭാവികമായ ഓരോന്ന് ചെയ്യുന്നത് ഈ യാത്രക്കാരി ശ്രദ്ധിച്ചു.പിന്നെ ഒന്നും നോക്കിയില്ല നേരെ ഫോൺ എടുത്ത് കുന്ദമംഗലം പോലീസിനെ വിളിച്ചു.പോലീസിനോട് കാര്യം പറഞ്ഞശേഷം തനിക്ക് ഇറങ്ങേണ്ട കാരന്തൂരിൽ ബസിറങ്ങി.
പരാതി കേട്ട
ഉടൻതന്നെ പോലീസ് ജീപ്പുമായി കുതിച്ചെത്തി.ബസിനു മുൻപിൽ ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞു.
യാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും അന്തംവിട്ടു നിൽക്കുന്നതിനിടയിൽ പോലീസ് ബസിനുള്ളിൽ കയറി ഡ്രൈവറെ പുറത്ത് ഇറക്കി പരിശോധന നടത്തി.യാത്രക്കാരി സംശയിച്ചത് വെറുതെയായില്ല ഡ്രൈവറുടെ കീശയിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടികൂടി.
ഉടൻതന്നെ ബസും ഡ്രൈവർ ഷമിൽ ലാലിനെയും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഡ്രൈവർക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ് എടുത്തിട്ടുണ്ട്.
യാത്രക്കാരിയുടെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഡ്രൈവറെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
ഇതിനു സമാനമായ വിധത്തിൽ ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
വരും ദിവസങ്ങളിലും ഊർജ്ജിതമായ പരിശോധന നടത്തുമെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു.
ഇതുപോലുള്ള എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ പോലീസിനെ വിളിക്കണമെന്നും കുന്ദമംഗലം പോലീസ്അറിയിച്ചു.
ഏതായാലും യാത്രക്കാരിയുടെ ജാഗ്രതയോടെയുള്ള
പ്രവർത്തി നാട്ടുകാർക്കും വലിയ മാതൃകയാണ്
സൃഷ്ടിച്ചത്.