Responsive Advertisement
Responsive Advertisement
കോഴിക്കോട് :കോഴിക്കോട് ബീച്ച് ഇനിപഴയ ബീച്ച് അല്ല.ഇനിമുതൽ വേറെ ലെവൽ ആണ്.
ബീച്ചിലെ കാഴ്ചകൾ ആസ്വദിക്കാനുംസമയം ചിലവഴിക്കാനും എത്തുന്നവർക്ക്
കോഴിക്കോടൻ പെരുമയുള്ള
ഭക്ഷണ വൈവിധ്യങ്ങളുംരുചിച്ചു നോക്കാം.
അതിനായി ന്യൂജൻഉന്തുവണ്ടികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ബീച്ചിലേക്ക് എത്തുന്ന പ്രധാന റോഡിൻ്റെ അരികിലാണ്
ആധുനിക സജ്ജീകരണങ്ങളുടെ യുള്ള ഇരുനൂറ്റിനാൽപ്പത് 
മീറ്റർ ദൂരത്തിൽ തൊണ്ണൂറ്ഉന്തുവണ്ടികൾ വരിവരിയായി നിരന്ന് നിൽക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുവദിച്ച 3.44 കോടി രൂപയും,കോഴിക്കോട് കോർപ്പറേഷൻ അനുവദിച്ച 1.85കോടി രൂപയും വിനിയോഗിച്ചാണ് ഇങ്ങനെയൊരു നവീന ആശയം നടപ്പിലാക്കിയത്.
ഒരു കാലത്തും കേടു വരാത്ത രീതിയിൽ സ്റ്റീൽ ഉപയോഗിച്ച്ചുവപ്പും വെള്ളയും മഞ്ഞയും ആഷും ചേർന്നനിറത്തിൽ ആരെയും ആകർഷിക്കുന്ന വിധത്തിലാണ്
ന്യൂജൻ ഉന്തുവണ്ടികൾ ഓരോന്നും നിർമ്മിച്ചത്.
നേരത്തെ ബീച്ചിൽ ആകെ പരന്നു കിടന്നിരുന്ന ഉന്തുവണ്ടികൾ എല്ലാംനീക്കം ചെയ്താണ് കച്ചവടക്കാരുടെ സഹകരണത്തോടെ ന്യൂജൻ ഉന്തുവണ്ടികൾ
ഒരുക്കിയത്.ശുചിത്വവും
ഗുണമേന്മയും ഉറപ്പുവരുത്തി ആയിരിക്കും ഇനി ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പന നടത്തുക.ഇത് പരിശോധിക്കാൻ കോഴിക്കോട് കോർപ്പറേഷന്റെ പ്രത്യേക വിഭാഗവും, ഭക്ഷ്യസുരക്ഷാ വകുപ്പും
പ്രത്യേകം കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.
ഒരുഭാഗത്ത് ശീതള പാനീയ വില്പന കടകളാണ് തയ്യാറാക്കിയതെങ്കിൽ മറ്റൊരു ഭാഗത്ത്പഴവർഗ്ഗങ്ങളും
ഉപ്പിലിട്ടതിനും
വേണ്ടരീതിയിലുള്ള
ഉന്തുവണ്ടികളാണ് ഉള്ളത്.
ഇതിനുപുറമെ ചായയും കാപ്പിയുംനാടൻ വിഭവങ്ങളും
മലബാറിന്റെ തനതു പലഹാരങ്ങളും
വിൽപ്പന നടത്താൻ ആവശ്യമായ ഉന്തുവണ്ടികളും
സജ്ജമായി.വിദേശ വിഭവങ്ങളും
കോഴിക്കോട് ബീച്ചിലെ ഈ ന്യൂജൻ ഉന്തുവണ്ടികളിൽ സുലഭമായി ലഭിക്കും.
ഓരോ ഉന്തുവണ്ടികൾക്കും മുൻവശത്ത്ഭക്ഷണം രുചിച്ചു നോക്കാൻ എത്തുന്നവർക്ക് ഇരുന്ന്
ഭക്ഷണം കഴിക്കുന്നതിന് മനോഹരമായ ഇരിപ്പിടങ്ങളും നിർമ്മിച്ചിട്ടുണ്ട്.
പ്രവർത്തി പൂർത്തിയാക്കിയ കോഴിക്കോട് ബീച്ച് ഫുഡ്സ്ട്രീറ്റിൻ്റെ ഉദ്ഘാടനം
ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിഎം ബി രാജേഷ് നിർവഹിച്ചു.
നമ്മുടെ നഗരങ്ങൾ ഓരോന്നും അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രാജേഷ് പറഞ്ഞു. കേരളമാകെ ഇന്ന് നഗരവൽക്കരിക്കപ്പെടുകയാണ്.കേരളത്തിൻ്റെ ഒരു പ്രധാന പ്രത്യേകത തന്നെ ഗ്രാമവും നഗരവും 'അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്.ഗ്രാമമേതെന്നും നഗരമേതെന്നും മനസ്സിലാകാത്ത
അവസ്ഥയിൽ എത്തിക്കഴിഞ്ഞു.
ഏറെക്കുറെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒറ്റ നഗരമായി മാറിക്കഴിഞ്ഞു എന്നും മന്ത്രി രാജേഷ് പറഞ്ഞു.
നാട്ടുവാർത്ത .കോം
കനത്ത മഴ പെയ്തങ്കിലും ആയിരങ്ങളാണ് ഫുഡ്സ്ട്രേറ്റിന്റെ ഉദ്ഘാടന വേളയിൽ കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.
ഗാനമേളയും ചെണ്ടമേളവും
പൂക്കാവടിയുമെല്ലാം ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടന വേളക്ക്ഉത്സവച്ഛായ പകർന്നു.ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടന ദിവസംകോഴിക്കോട് ബീച്ചിൽ എത്തിയവർക്ക്
ഓരോ കച്ചവടക്കാരും
രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ സൗജന്യമായി
വിതരണവും ചെയ്തു.
ഏതായാലും ഇനി വരുന്ന ഓരോ ദിവസവും കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക്
മലബാറിന്റെ എല്ലാവിധ
തനതുവിഭവങ്ങളും
ഒരേ ഇടത്തിൽ നിന്നും
ആസ്വദിക്കാനാകും.