കോഴിക്കോട് :
പന്തീരാങ്കാവ്
ടോൾ പ്ലാസക്ക് സമീപം
നടത്തിയ
വാഹന
പരിശോധനയിൽ
പത്ത്കിലോയിലേറെ
കഞ്ചാവ് പിടിച്ചെടുത്തു.
നിരവധി മോഷണ
കേസുകളിലെ
പ്രതിയായ കണ്ണാടിക്കൽ
ഷാജി , കരീം വാഴക്കാട്
എന്നിവരെയാണ്
ഒഡീഷയിൽ നിന്നും
കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു
കഞ്ചാവ് എന്നാണ്
പ്രാഥമിക വിവരം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കോഴിക്കോട്
ഡാൻസാഫിൻ്റെ
നേതൃത്വത്തിൽ
പന്തീരാങ്കാവ് ടോൾ
പ്ലാസയിൽ കാറുകൾ പരിശോധിക്കുന്നതി
നിടയിൽ
സംശയകരമായ
രീതിയിൽ എത്തിയ
ഓട്ടോറിക്ഷ
തടഞ്ഞുവെച്ച്
പരിശോധിച്ചപ്പോഴാണ്
യാത്രക്കാരായ
രണ്ടുപേരിൽ നിന്നും
കഞ്ചാവ്
കണ്ടെത്തിയത്.
ഇരുവരും
രാമനാട്ടുകരയിൽ
എത്തിയശേഷം
അവിടെനിന്നും
കണ്ണാടിക്കലേക്ക്
ഓട്ടോറിക്ഷ
വിളിച്ചതായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ
പ്രതികളെഇന്ന്
കോടതിയിൽ
ഹാജരാക്കും.
ഡാൻസാഫിന്റെയും
പന്തീരാങ്കാവ്
പോലീസിന്റെയും
നേതൃത്വത്തിൽ
പ്രതികൾ
കോഴിക്കോട്ടേക്ക്
കഞ്ചാവ് എത്തിച്ചതിനെ
കുറിച്ചുള്ള കൂടുതൽ
അന്വേഷണം ആരംഭിച്ചു.