Responsive Advertisement
Responsive Advertisement
കോഴിക്കോട് :വിപണിയിൽ 10 ലക്ഷത്തിലേറെ 
രൂപ വിലമതിക്കുന്ന 257.8ഗ്രാം 
എംഡി എം എ പിടികൂടി.
കോഴിക്കോട് ഡാൻസാഫിൻ്റെ
നേതൃത്വത്തിൽ നടത്തിയ 
പരിശോധനയിലാണ് 
ഇത്രയേറെ വിലമതിക്കുന്ന 
ലഹരി മരുന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ 
അടിസ്ഥാനത്തിൽ 
കോഴിക്കോട് 
കെഎസ്ആർടിസി 
ബസ്റ്റാൻഡ് പരിസരത്ത്
നടത്തിയ പരിശോധനയിലാണ്
ഫറോക്ക് കരുവൻതുരുത്തി 
കളത്തുപ്പടിചാർലി 
എന്ന പേരിൽ അറിയപ്പെടുന്ന 
റംഷാദിൻ്റെ (25)കൈയിൽനിന്നും 
എംഡി എം എ കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും
ബ സിൽ കോഴിക്കോട്ടെത്തിച്ച് 
അവിടെനിന്നും രാമനാട്ടുകര,
തിരൂർ എന്നിവിടങ്ങളിൽ 
കൊണ്ടുവന്ന്
ആവശ്യക്കാർക്ക് 
കൈമാറുകയാണ് 
ഇയാളുടെ രീതി.
ഇന്ന് രാവിലെ 
ബംഗളൂരുവിൽ നിന്നും 
കൊണ്ടുവരുന്ന
 വഴിയാണ് ഇയാൾ 
ഡാൻസാഫിൻ്റെ
വലയിൽ അകപ്പെട്ടത്.
കോഴിക്കോട് മലപ്പുറം 
ജില്ലകൾ കേന്ദ്രീകരിച്ച് 
പ്രവർത്തിക്കുന്ന
മറ്റ് മയക്കുമരുന്ന് 
ശൃംഖലകൾക്ക് വേണ്ടിയാണ് 
ഇത്രയേറെ ലഹരി എത്തിച്ചത്.

നേരത്തെയും ഇതിനു 
സമാനമായ 
വിധത്തിൽ 
എംഡി എം എ കോഴിക്കോട് എത്തിച്ച്ആവശ്യക്കാർക്ക് 
കൈമാറിയിരുന്നു.
ചെറിയ അളവുകളിൽ 
ആക്കിയ ശേഷംപ്ലാസ്റ്റിക് 
പേപ്പറുകളിൽ 
പൊതിഞ്ഞ്സിഗരറ്റ് 
കൂടിന് അകത്താക്കി 
ആവശ്യക്കാർ പറയുന്ന 
സ്ഥലങ്ങളിൽ കൊണ്ട് 
ചെന്ന് ഇടുകയാണ് 
ഇയാളുടെ പ്രധാന രീതി.
ആവശ്യക്കാർ 
അവിടെയെത്തി 
ആർക്കും സംശയം 
തോന്നാത്ത വിധത്തിൽ
ലഹരി എടുത്ത് കൊണ്ടുപോകും.
നേരത്തെ ഫറോക്ക് 
പോലീസ് സ്റ്റേഷൻ 
പരിധിയിൽ ലഹരി 
ഉപയോഗിച്ചതിന്റെ 
പേരിൽ ഇയാൾക്കെതിരെ
കേസ് നിലവിലുണ്ട്.
അതിനുശേഷം
ഡാൻസാഫ് ഇയാളെ നിരീക്ഷണത്തിൽ നിർത്തിയിരുന്നു.
അതിനിടയിലാണ് ഇന്ന് ലഹരിയുമായി പിടിയിലാവുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ നടക്കാവ് പോലീസിന് കൈമാറി.