ചെറുപുഴക്ക് കുറുകെ മാവൂർ കുറ്റിക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്
സ്ഥലം എടുക്കാൻ
ഭരണാനു മതിയായി.
50 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
നിലവിൽജീപ്പ് ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാവുന്ന വിധത്തിലുള്ള പാലമാണ് കുറ്റിക്കടവിൽ ഉള്ളത്.
ഒരു വാഹനം എതിർ ദിശയിൽ വന്നാൽഅത് കടന്നു പോകുന്നത് വരെ മറു ദിശയിൽ വരുന്ന വാഹനങ്ങളും
കാൽനട യാത്രക്കാരും കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലേക്കും എംവിആർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡ് ആണ് കുറ്റിക്കടവ് കണ്ണിപറമ്പ് വഴിയുള്ളത്.ചെറിയ പാലമായതുകൊണ്ട് തന്നെ ഇതുവഴി വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.ഇതിന് പരിഹാരമായി ഇതുവഴി വലിയ പാലം നിർമ്മിക്കാൻ നിരവധി തവണ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരെ യാതൊരു അനുമതിയും ലഭിച്ചിരുന്നില്ല.
അതിനിടയിലാണ് ഇപ്പോൾ അഡ്വ പിടിഎ റഹീം എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.ഇതോടെ കുറ്റിക്കടവ് പാലം യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയാണ് ഉള്ളത്.