ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗക്കത്താണ് (46) മരിച്ചത്.
ഭാര്യയും ഭാര്യാ മാതാവുമൊത്താണ്
ഉംറ നിർവഹിക്കാൻ പോയത്.
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനിടെ കുഴഞ്ഞു
വീഴുകയായിരുന്നു. തുടർന്ന് മദീനയിലെ അൽ സഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ഞായർ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.
എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐ ഡി സി മഹല്ല് സജീവ പ്രവർത്തകനുമായിരുന്നു.മൃതദേഹം
ജന്നത്തുൽ ബഖീഅയിൽ ഖബറടക്കി .
മാതാവ്: പരേതയായ കുട്ടീമ ഹജ്ജുമ്മ.
ഭാര്യ: റംല പരുത്തിപ്പാറ.
സഹോദരങ്ങൾ: മുസ്തഫ, അബൂബക്കർ, മജീദ്, ഖദീജ, ഹഫ്സ.