മോഷണം പോയി.
മാങ്കാവിന് സമീപം കൈമ്പാലം സ്വദേശിനിയായ സന്ധ്യ എന്ന യുവതിയുടെ ഐഫോണാണ് മോഷണം പോയത്.
നവംബർ അഞ്ചാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.മാങ്കാവ് ഗ്രാൻഡ് ബേക്കറിയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു യുവതി.ചായ കുടിച്ച ശേഷം കൈ കഴുകുന്നതിന് വാഷ്ബേഴ്സിനടുത്തേക്ക് പോയി.കൈകഴുകി തിരികെ എത്തി ഫോൺ നോക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്.ഉടൻതന്നെ ബേക്കറിഉടമകളെ വിവരമറിയിച്ചു.ഇവർ ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്
ഒരു യുവാവ് ഫോൺ മോഷ്ടിച്ച് കടന്നു കളയുന്നദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
യുവതി കൈകഴുകാൻ പോയ സമയം തൊട്ടടുത്ത ഇരുന്ന യുവാവ് തഞ്ചത്തിൽ ഫോൺ കൈക്കലാക്കി കീശയിലിട്ട് കടന്നുകളയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.തുടർന്ന് യുവതി ഈ ഫോണിലേക്ക് പലതവണ വിളിച്ചുനോക്കി. ആദ്യഘട്ടത്തിലെല്ലാം
യുവതി വിളിക്കുമ്പോൾ
മോഷ്ടാവ് ഫോൺ എടുത്തിരുന്നു.പണം തന്നാൽ ഫോൺ തിരികെ നൽകാം എന്ന മറുപടിയും നൽകി.പണം നൽകാം ഫോൺ തിരികെ നൽകിയാൽ മതി എന്ന ഉറപ്പും യുവതി മോഷ്ടാവിന് നൽകിയെങ്കിലും
പിന്നീട് വിളിച്ചപ്പോഴൊന്നും യാതൊരു മറുപടിയും ലഭിച്ചില്ല.
നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതോടെ യുവതി കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എത്തി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.എത്രയും പെട്ടെന്ന് തന്നെഐഫോൺ മോഷ്ടാവിനെ പിടികൂടാൻ ആകുമെന്നാണ് കസബ പോലീസ് നൽകുന്ന വിവരം.