Responsive Advertisement
Responsive Advertisement
കോഴിക്കോട് :
പന്തീരങ്കാവിന് സമീപംമണക്കടവിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ
യുവതിക്കും മകൾക്കും പരിക്കേറ്റു.മണക്കടവ് സ്വദേശിനിയായ പ്രസീതക്കും മകൾ ദിയക്കു മാണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.മണക്കടവിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ
ബൈക്കിൽ എത്തിയ യുവാവ്ഇവരെ ഇടിച്ചിട്ട് സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ്
പിടിച്ച് വലിച്ചത്.

എൻഫീൽഡ് ഇൻഡ സെപ്റ്റർ
ബൈക്കിലാണ് യുവാവ് എത്തിയത്.സംഭവത്തെ തുടർന്ന് ഇവരുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം നടന്ന സ്ഥലങ്ങളിൽ നിന്നുംസിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി.