എസ് കൃഷ്ണകുമാർ (58 ) കോഴിക്കോട് പൊക്കുന്നിലെ അവന്തികയിൽ വച്ച് അന്തരിച്ചു. നിരവധി പരസ്യചിത്രങ്ങളുടെയും ഡോക്യുമെൻ്റ് ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. യക്ഷഗാനം, കൃഷ്ണനാട്ടം,കണ്ണേറ് ഒരു ഫോക് ലോർ പഠനം, വടക്കൻപാട്ടിലെ വീരകഥകൾ , മഹാത്മജിയും മലയാളകവിതയും , സുകുമാർ അഴീക്കോട് , മോൻസി ജേക്കബ് , ദക്ഷിണാമൂർത്തി തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ്.
സി എസ് നായരുടെയും എസ് ശാന്തകുമാരിയമ്മയുടെയും മകനാണ്. തിരൂർ മലയാളസർവകലാശാല സംസ്കാരപൈതൃക പഠനവിഭാഗം ഡീൻ
ഡോ ടി വി സുനീതയാണ്
ഭാര്യ. മകൾ ഗായത്രി കൃഷ്ണ ( എറണാകുളം ചിന്മയാ വിശ്വവിദ്യാലയം എം എസ് സി സൈക്കോളജി വിദ്യാർത്ഥിനി ), സഹോദരൻ ഗോപകുമാർ.
സംസ്കാരം നാളെ ( 20 - 11 - 2025) പത്തു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.