Responsive Advertisement
Responsive Advertisement
കോഴിക്കോട് :സിറ്റി പോലീസിന് കീഴിലെ ഏഴ് സ്കൂളുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബോയ്സ് ഗേൾസ് വിഭാഗങ്ങളിൽ പതിനാല് പ്ലാറ്റൂണുകളിലായി പാസിംഗ് ഔട്ട് പരേഡ് നടന്നത്.എല്ലാ സ്കൂളുകളിലെയും സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ഏറെ അച്ചടക്കത്തോടെയും കൃത്യതയോടെയും ഉള്ള പാസിംഗ് ഔട്ട് പരേഡ് ആണ് നടത്തിയത്. പാസിംഗ് ഔട്ട് പരേഡിന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ 
ടി നാരായണൻ സെല്യൂട്ട് സ്വീകരിച്ചു.മികച്ച കേഡറ്റുകൾക്കും
മികച്ച പരേഡ് ടീമിനും ഉള്ള ഉപഹാരങ്ങളും കമ്മീഷണർ കൈമാറി.സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ അഡിഷണൽ എസ്പി ബിജുരാജ് ,അഡീഷണൽ ഡിസ്ട്രിക്ട് നോ ഡൽ ഓഫീസർ 
പി പി ഷിബു,മാവൂർ പോലീസിൽ ഇൻസ്പെക്ടർ
 ടിപി ദിനേശ്,മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫ്,ഹെഡ്മാസ്റ്റർ പി സുമേഷ് എന്നിവർ നേതൃത്വം നൽകി.പാസിംഗ് ഔട്ട് പരേഡിൽ മികച്ച പ്ലാറ്റൂണുകൾക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ ഇഎംഎസ് ജി എച്ച് എസ് എസ് പെരുമണ്ണ കരസ്ഥമാക്കി.മൂന്നാം സ്ഥാനം ജെഡിടി ഇസ്ലാം എച്ച് എസ് വെള്ളിമാടുകുന്ന് നേടി.ജെഡിടി ഇസ്‌ലാം എച്ച് എസ് വെള്ളിമാടുകുന്നിലെ ആയിഷ റില പരേഡ് കമാൻഡറും മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എം കൃഷ്ണവേണി അണ്ടർ കമാൻഡറുമായി.