Responsive Advertisement
Responsive Advertisement
കോഴിക്കോട് :പോലീസ്
കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നമോഷണക്കേത്തിലെ പ്രതി പോലീസിനെ കബളിപ്പിച്ച്
രക്ഷപ്പെട്ടു.
തൃശ്ശൂർ ചന്ദ്രപ്പിന്നി സ്വദേശി തോട്ടപ്പുറത്ത്
സുഹാസ് എന്ന അപ്പു
(40)ആണ് രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ ആണ് സംഭവം നടന്നത്.
സുൽത്താൻബത്തേരി പോലീസിനെയാണ്
മോഷണ കേസിലെ പ്രതിയായ സുഹാസ് കബളിപ്പിച്ച് കടന്നു കളഞ്ഞത്.
മോഷണം കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സുഹാസ്തൃശ്ശൂരിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.തുടർന്ന് സുൽത്താൻ
ബത്തേരി പോലീസ് തൃശ്ശൂരിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതിനു
ശേഷം തിരികെ സുൽത്താൻബത്തേരിയിലേക്ക് കൊണ്ടുവരുന്ന വഴി കോഴിക്കോട് ചേവായൂരിൽ എത്തിയപ്പോൾ
ചായ കുടിക്കുന്നതിന് വേണ്ടിചേവായൂർ ചന്ത പറമ്പിലെ ഹോട്ടലിനടുത്ത് വാഹനം നിർത്തി.
ഈ സമയം പ്രതിയുടെ വിലങ്ങ് ഒരു ഭാഗം അഴിച്ചിരുന്നു.
അതിനിടയിൽ 
പെട്ടെന്ന്
പ്രതിയായ സുഹാസ്
ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയിൽ പോലീസ് ഇയാളെ തടഞ്ഞുവെച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടുഎന്നാണ് പോലീസ് പറയുന്നത്.
സംഭവം നടന്ന ഉടൻ തന്നെസുൽത്താൻ
ബത്തേരി പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിനെ
വിവരമറിയിച്ചു.
മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത്
പ്രതിയെ പിടികൂടുന്നതിന് അന്വേഷണം
ഊർജിതമാക്കിയിട്ടുണ്ട്.
പ്രതി ഓടി രക്ഷപ്പെട്ടു എന്ന് കരുതുന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.എത്രയും പെട്ടെന്ന് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട സുഹാസിനെ പിടികൂടാൻ ആകുമെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.