മാലിന്യവാഹിനിയായി നാശത്തിന്റെ വക്കിലെത്തിയ പൂനൂർ പുഴക്ക് പുതുജീവൻ പകരാൻ എൻഎസ്എസ് വളണ്ടിയർമാർ മുന്നിട്ടിറങ്ങി.
മണാശ്ശേരി കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിങ് ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ
എൻഎസ്എസ് വളണ്ടിയർമാരാണ്
പൂനൂർ പുഴ ഒഴുകുന്ന കുന്ദമംഗലം പത്താം മൈൽ മുതൽകുരുവട്ടൂർ പഞ്ചായത്തിലെ ഭാഗങ്ങൾ വരെയാണ് ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്. നാട്ടുവാർത്ത. കോം
ഏറെക്കാലം തെളിനീരൊഴുകിയിരുന്ന പൂനൂർ പുഴയിലെ വെള്ളം.കുടിക്കാൻ വരെ ഒരു കാലത്ത്
ഉപയോഗിച്ചിരുന്നു.
അക്കാലമൊക്കെ ഇന്ന് വിസ്മൃതിയിലാണ്. നാട്ടുവാർത്ത.കോം
നാട്ടിലെ ഏത് മാലിന്യവും വലിച്ചെറിഞ്ഞ് പൂനൂർ പുഴയാകെ മാലിന്യ വാഹിനിയാണ്.
നാശത്തിന്റെ വക്കിലായ പൂനൂർ പുഴയെ തിരിച്ചുപിടിക്കാനുള്ള ചെറിയൊരു ശ്രമത്തിന്റെ ഭാഗമായാണ് മണാശ്ശേരി കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിങ് ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ അൻപതോളം എൻഎസ്എസ് വളണ്ടിയർമാർ പുഴയിലേക്ക് ഇറങ്ങിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ വീണുകിടക്കുന്ന മരങ്ങളും
വള്ളിപ്പടർപ്പുകളും നീക്കം ചെയ്താണ് എൻഎസ്എസ് വളണ്ടിയർമാരുടെ മാതൃക പ്രവർത്തനം.
ടിഡിആർഎഫ് വളണ്ടിയർമാരും
എൻഎസ്എസ്
അംഗങ്ങൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്.
ശുചീകരണത്തിന്റെ
രണ്ടാംഘട്ടമായി പുഴയുടെ മറ്റ് ഇടങ്ങളിലേക്കും നീട്ടാനാണ് ഇവരുടെ ഉദ്ദേശം.