Home എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് പരീക്ഷയിൽ പന്തിരങ്കാവ് സ്വദേശിക്ക് ഒന്നാം റാങ്ക് byNatuvartha -December 25, 2025 കോഴിക്കോട്: എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് പരീക്ഷയിൽ ക്രിറ്റിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ ഒന്നാം റാങ്ക് പന്തീരാങ്കാവ് സ്വദേശിയായഡോ.സി.എ അതുൽ കരസ്ഥമാക്കി. നിലവിൽ ന്യൂഡൽഹി എയിംസിലെ സീനിയർ റസിഡൻ്റാണ്.മാവൂർ പോലീസ് സ്റ്റേഷനിലെ മുൻ സബ് ഇൻസ്പക്ടർ സി.പി.അശോകൻ, പി.ഡി.ലത ദമ്പതികളുടെ മകനാണ്.എയിംസിലെ സീനിയർ റസിഡൻ്റ് ഡോ. പി. ഷിജിതയാണ് ഭാര്യ.