Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂരിൽ കോൺഗ്രസിനുള്ളിൽ അച്ചടക്കനടപടി ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനം 
നടത്തിയ നാലു പേരെകോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ 
കെസി വാസന്തി,
മണ്ഡലം എക്സിക്യൂട്ടീവ് അംഗം
എം ഗോപാലകൃഷ്ണൻ,
ഐഎൻടിയു സി നേതാവ് കെ സി രവീന്ദ്രനാഥ്,
കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്
ആയിരുന്ന 
എം.ദിലീപ് കുമാർ
എന്നിവർക്കെതിരെയാണ് കടുത്ത നടപടി എടുത്തത്.കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ:കെ പ്രവീൺകുമാറാണ്
നാലു പേരെയും കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നിന്നും പുറത്താക്കിയ വിവരം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.
ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ
പാർട്ടി നിയമിച്ച സ്ഥാനാർത്ഥികൾക്കെതിരെ
പ്രവർത്തിച്ചതാണ്
കടുത്ത നടപടികളിലേക്ക് 
പാർട്ടി നേതൃത്വത്തെ
എത്തിച്ചതെന്നാണ് സൂചന.