Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കോടഞ്ചേരിയിൽ
യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് മാരകമായി പൊള്ളൽ ഏൽപ്പിച്ച് വായിൽ തുണി തിരുകി കൊല്ലാൻ ശ്രമിച്ച് മുറിയിൽ പൂട്ടിയിട്ട യുവാവിനെ പോലീസ് പിടികൂടി.
കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28)നെയാണ് കോടഞ്ചേരി പോലീസ് ഇന്നലെ രാത്രി പിടി കൂടിയത്. യുവതിക്കു നേരെ നടത്തിയ ക്രൂരതയുടെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നു.വേനപ്പാറ പെരിവില്ലി 
ചൂരപാറയിലുള്ള 
വീട്ടിൽ യുവാവിനൊപ്പം കഴിഞ്ഞു വരുന്ന പരാതിക്കാരിക്ക് മറ്റു വ്യക്തികളുമായി ബന്ധമുണ്ടെന്നും വെറെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരെ വിളിക്കാറുണ്ടെന്നും
ഉള്ള സംശയമാണ് കുറ്റകൃത്യത്തിന് പ്രേരിതമായത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിയായ പ്രതി എട്ടു മാസം ഗർഭിണിയായ പരാതിക്കാരിയെ ഡിസംബർ ഇരുപതാം തീയതി മുതൽ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് മൂന്നു ദിവസത്തിനു ശേഷംവീട്ടിലെത്തിയ പ്രതി പരാതിക്കാരിയോട് ഫോൺ ആവശ്യപ്പെട്ട് കൈ കൊണ്ട് മുഖത്തും ചെവിക്കും അടിക്കുകയും കൈ ചുരുട്ടി പിടിച്ച് ഇരുകണ്ണിനും ഇടിക്കുകയും
ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ അസഹനീയമായ വേദനയിൽ കരഞ്ഞ പരാതിക്കാരിയുടെ വായിൽ തുണി തിരുകി വെച്ച് ഇലക്ട്രിക്ക് അയേൺ ബോക്സ് ചൂടാക്കി കൈകളിലും കാലുകളിലും തുടകളിലും കാലുകളുടെ അടിയിലും പൊള്ളിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തു.അയൺ ബോക്സ് വെച്ച് പൊള്ളിക്കുന്ന സമയത്ത് വേദന കൊണ്ട് പുളഞ്ഞ പരാതിക്കാരിയോട് നിന്നെ ഞാൻ കൊല്ലുമെടീ എന്നു പറഞ്ഞ് പ്ലാസ്റ്റിക് വയർ കൊണ്ട് അടിക്കുകയും കഴുത്തിൽ കുടുക്കി വലിക്കുകയും ചെയ്ത് പരാതിക്കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നുമാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കോടഞ്ചേരി പോലീസിന് നൽകിയ മൊഴി.മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇരുപത്തി അഞ്ചുകാരിയായ യുവതി ഒരു വർഷം മുമ്പാണ് യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഇറങ്ങിപ്പോന്നത്.
തുടർന്ന് പലയിടങ്ങളിലായി 
താമസിക്കുന്നതിനിടയിലാണ്കോടഞ്ചേരിയിൽ എത്തിയത്.
യുവതി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.