അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റു.കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ജെയിംസ് വേളശ്ശേരിക്കാണ് പരിക്കേറ്റത്.
ഇന്നലെരാത്രി പതിനൊന്ന് മണിയോടെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്ന വഴിവീടിൻ്റെ ഗെയ്റ്റിന് സമീപത്ത് വെച്ചാണ് ആക്രമണം.
ഹെൽമറ്റ് ധരിച്ച രണ്ടുപേർ വീടിനു സമീപത്തെ
റോഡരികിൽ നിൽക്കുന്നത് ഇതുവഴി വരികയായിരുന്ന
ജെയിംസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് വാഹനത്തിന് തകരാർ സംഭവിച്ചത് ആയിരിക്കും എന്ന് കരുതി ജയിംസ് ഇവരുടെ സമീപത്തേക്കെത്തി
എന്താണ് കാര്യമെന്ന് അന്വേഷിച്ചു.
അതിനിടയിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ്
നീ ഞങ്ങൾക്കെതിരെ മത്സരിക്കുമോ എന്ന് ചോദിച്ച് ജയിംസിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.ആക്രമണം പ്രതിരോധിക്കുന്നതിനിടയിൽ ആദ്യം ആക്രമിച്ച ആൾക്കൊപ്പം ഉണ്ടായിരുന്നയാൾ
കയ്യിൽ കരുതിയ കല്ലുകൊണ്ട് ജെയിംസിന്റെ
മുഖത്ത് ഇടിച്ചു.
ഇതിനിടയിൽ ബഹളം വച്ചതോടെ രണ്ടുപേരും വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജെയിംസ് പോലീസിന് നൽകിയ പരാതി.ആക്രമണത്തിൽ ജെയിംസിന്റെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്രതീക്ഷിതമായി സ്ഥാനാർത്ഥിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
രാഷ്ട്രീയ വിരോധമാകും ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.