കോഴിക്കോട് :താമരശ്ശേരിക്ക് സമീപം
എലോകരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം തീ കത്തി നശിച്ചു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചിട്ടുണ്ട്.കൂടാതെ സംസ്കരണ കേന്ദ്രത്തോട് ചേർന്ന് നിർത്തിയിട്ട മാലിന്യം കൊണ്ടുവരാൻ ഉപയോഗിക്കുന്ന പിക്കപ്പ് വാനും കത്തി നശിച്ചു.
പരിസരവാസികളുടെ ശ്രദ്ധയിലാണ്
തീയും പുകയും ഉയരുന്നത് ആദ്യം പെട്ടത്.തുടർന്ന് താമരശ്ശേരി പോലീസിലും, മുക്കം ഫയർ യൂണിറ്റിലും വിവരമറിയിച്ചു.
ഫയർ യൂണിറ്റ് സ്ഥലത്ത് എത്തുമ്പോഴേക്കും തീ സംസ്കരണ കേന്ദ്രത്തിൽ ആകെ ആളിപ്പടർന്നിരുന്നു.
ഉടൻതന്നെ തീ അണക്കാൻ ഉള്ള ശ്രമം മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.എന്നാൽ തീ നിയന്ത്രിക്കാൻ സാധിച്ചില്ല.തുടർന്ന് നരിക്കുനി,കോഴിക്കോട് വെള്ളിമാടുകുന്ന്, എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.രാവിലെ ഒൻപത് മണിയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്കരണ കേന്ദ്രം തീ കത്തി നശിച്ചതോടെ എംസിഎഫ് യൂണിറ്റിന് ഉണ്ടായത്.
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ആരോ പടക്കങ്ങൾ പൊട്ടിച്ചപ്പോൾ അതിന്റെ തീപ്പൊരി സംസ്കരണ കേന്ദ്രത്തിലേക്ക് വീണതാവും തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമികമായ നിഗമനം.
പോലീസിന്റെയും ഫയർ യൂണിറ്റിന്റെയും പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
തീ പിടിക്കുന്ന സമയത്ത് സംസ്കരണ കേന്ദ്രത്തിൽ ജീവനക്കാർ ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്ന് തരംതിരിച്ച് മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നത്.