Responsive Advertisement
Responsive Advertisement
കോഴിക്കോട് :ഒരു പ്രദേശത്തെ ആകെ
 വിഷപ്പുക ശ്വസിപ്പിച്ച് 
നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം
 വരെ അനുഭവപ്പെടുന്ന
 വിധത്തിൽ ദുരിതമയമാക്കിയത് കടുത്ത പ്രതിഷേധത്തിന്
 ഇടയാക്കി.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംമേലെ വിരിപ്പാടത്താണ്
നാട്ടുകാർക്ക് കടുത്തആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 
വിധത്തിൽ പ്ലാസ്റ്റിക് 
മാലിന്യത്തിന് തീയിട്ടത്.

മേലെ വിരിപ്പാടത്തെ ജനവാസ മേഖലയിൽ ഉപയോഗശൂന്യമായ കിണറ്റിലാണ് പ്ലാസ്റ്റിക് മാലിന്യം
 നിറച്ച് തീയിട്ടത്.ഇന്നലെ ഉച്ചയോടെയാണ്
കനത്ത തോതിൽ പുകയും രൂക്ഷഗന്ധവും ഉയർന്നതോടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പരിസരത്തെ 
വീട്ടുകാർ ചേർന്ന് പ്ലാസ്റ്റിക് 
മാലിന്യത്തിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിന് 
വെള്ളമൊഴിച്ച്
തീഅണക്കാൻ ശ്രമിച്ചു.
എന്നാൽ തീ നിയന്ത്രിച്ച് അല്പസമയത്തിനകം വീണ്ടും 
പ്ലാസ്റ്റിക് മാലിന്യത്തിൽ 
തീ പടരുകയും പുക 
ഉയരുകയും ഇത് പലതവണ ആവർത്തിക്കുകയും ചെയ്തു.രാത്രിയോടെ
വീണ്ടും കനത്ത പുകയും 
രൂക്ഷഗന്ധവും ഉയർന്നതോടെ
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
പലർക്കും സ്വകാര്യ ആശുപത്രികളിൽ വരെ ചികിത്സ തേടേണ്ട അവസ്ഥയുണ്ടായി.
പ്രശ്നം രൂക്ഷമായതോടെ പ്രദേശവാസികൾക്ക്
സ്വന്തം വീടുകളിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയുണ്ടായി.
വിവരമറിഞ്ഞ്
മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തത്തി.
ഉടമയുമായി ബന്ധപ്പെട്ട എങ്കിലും അവരൊന്നും സ്ഥലത്തെത്തിയില്ല.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്
വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
വെള്ളിമാടുകുന്ന്
ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ഇന്ന് പുലർച്ചയോടെയാണ്
തീ നിയന്ത്രണ
വിധേയമാക്കാൻ സാധിച്ചത്.
പൊതു സ്ഥലത്ത് മാലിന്യം കത്തിച്ചതിനെതിരെ സ്ഥലം
 ഉടമക്ക് പിഴ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പെരുവയൽ ഗ്രാമപഞ്ചായത്ത്
അധികൃതർ അറിയിച്ചു. കൂടാതെ
സംഭവവുമായി ബന്ധപ്പെട്ട് 
നിയമനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പോലീസും വ്യക്തമാക്കി.
ഏതായാലും ഒരു പകലും 
രാത്രിയും ഒരു പ്രദേശത്തെ ആകെ കനത്ത പുകയിൽ മുക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.