Responsive Advertisement
Responsive Advertisement
കോഴിക്കോട് :മുക്കത്ത്ടെക്സ്റ്റൈൽ ഷോപ്പിൽ വൻ തീപിടുത്തം.മുക്കം ബസ് സ്റ്റാൻഡിന് സമീപത്ത് ഏറെക്കാലമായി പ്രവർത്തിച്ചു
കൊണ്ടിരിക്കുന്നപത്രാസ് ഫോർ കിഡ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് രാവിലെ ആറേക്കാലോടെയാണ്കടക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത്. ഉടൻതന്നെ മുക്കം ഫയർ യൂണിറ്റിൽ വിവരം അറിയിച്ചു.നിമിഷനേരം കൊണ്ട് ഫയർ യൂണിറ്റ് സ്ഥലത്ത് കുതിച്ചെത്തി.തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി.കടയിൽ ഉണ്ടായിരുന്ന തുണിത്തരങ്ങൾ കത്തി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കട ഉടമയായ കാരമൂല സ്വദേശി പഴയങ്കോട് ഫിറോസിന് ഉണ്ടായത്.

ക്രിസ്തുമസും ന്യൂ ഇയറും ഉൾപ്പെടെയുള്ളവ പ്രമാണിച്ച് ധാരാളം തുണിത്തരങ്ങൾ കടയിൽ എത്തിച്ചിരുന്നു.
ഇതിലേറെയും കത്തി നശിച്ചിട്ടുണ്ട്.
ഫയർ യൂണിറ്റിന്റെ അവസരോചിതമായ ഇടപെടൽ ഇല്ലായിന്നെങ്കിൽ
തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന മറ്റ് കടകളിലേക്കും തീ വ്യാപിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്നു.
എന്നാൽ തീ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ ആയത് വലിയ ആശ്വാസമായി.മുക്കം ഫയർ യൂണിറ്റ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
സി മനോജ്,
എൻ രാജേഷ്,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ 
എം സി സജിത്ത് ലാൽ ,എ എസ് പ്രദീപ്,
മുഹമ്മദ് ഷനീബ്,
വൈ പി ഷറഫുദ്ദീൻ,
ആർ.മിഥുൻ, ജിതിൻ,
കെ എസ് ശരത്ത്,
ഹോം ഗാർഡുമാരായ
 ടി രവീന്ദ്രൻ, ജോളി ഫിലിപ്പ്, ടോണി വർഗീസ് എന്നിവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.