Responsive Advertisement
Responsive Advertisement
കോഴിക്കോട് :
വിജയവാഡയിൽ 
വെച്ചുണ്ടായ വാഹനാപകടത്തിൽ പെരുവയൽ സ്വദേശി മരിച്ചു.പെരുവയൽ
സെൻറ് സേവിയോ യുപി സ്കൂളിന് സമീപം താമസിക്കുന്ന
അദിത്ത് ആനന്ദ് (33)ആണ് മരിച്ചത്.വിജയവാഡ എയർപോർട്ടിൽ യു എ ആർ ഡി ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്നു ആദിത്ത് ആനന്ദ്.
എയർപോർട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.ഇന്ന് രാവിലെ 7:30 തോടെയാണ് അപകടം ഉണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദിത്ത് ആനന്ദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച മൃതദേഹം പെരുവയലിലെ
വീട്ടിൽ എത്തിക്കും.