ജനുവരി 15ന് ടോൾ പിരിവ് തുടങ്ങുന്ന പന്തീരങ്കാവ് ടോൾ പ്ലാസയിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തിൽപരിശോധന നടത്തി. ബുധൻ വൈകീട്ട് 6.30 തോടെയാണ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണർ ജോർജിൻ്റെ നേതൃത്വത്തിലുള്ള പരിശോധനക്ക് എത്തിയത്. സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെയും നടപ്പാത നിർമ്മിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് ബേപ്പൂർ നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ് ഷുഹൈബ് ഫറോക്ക് നൽകിയ പരാതിയിലാണ് കോടതി നടപടി.
ടോൾ പ്ലാസയും വിവിധ ഇടങ്ങളിലെ പണിതീരാത്ത സർവീസ് റോഡുകളും നടപ്പാതകളും പരിശോധിച്ച കമ്മീഷൻ ടോൾ പിരിക്കുന്ന എച്ച് സി.പി.എൽ കമ്പനി ഉദ്യോഗസ്ഥരുമായും സംസാരിച്ചു.
കമ്മീഷൻ കോടതിക്ക് നാളെ തന്നെ റിപ്പോർട്ടുനൽകും. വിഷയത്തിൽ
കോടതിയുടെ തുടർ നടപടികൾ ഏറെ നിർണായകമാകും.