പ്രതിഷേധം ശക്തമായി.ഒളവണ്ണ പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ആദ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നത്.രാവിലെ എട്ടുമണിക്കാണ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത് ഉടൻതന്നെനൂറോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തിചേർന്നു.ടോൾ പിരിവ് തടയാൻ ശ്രമിച്ചതോടെ
നേരത്തെ സ്ഥലത്ത്എത്തിയ പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത നീക്കം ചെയ്തു.അതേസമയം ടോൾ പിരിവിനെതിരെ ഒളവണ്ണയിലെ പരിസ്ഥിതി പ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ചഒറ്റയാൾ സമരം ഇന്ന് രാവിലെയും തുടരുന്നുണ്ട്.
നിലവിൽ ടോൾ പിരിവിന് മുന്നോടിയായി നടത്തേണ്ടിയിരുന്ന
സർവീസ് റോഡിൻ്റെ പ്രവർത്തി ഉടൻതന്നെ പൂർത്തിയാക്കുക അതോടൊപ്പം പ്രദേശവാസികൾക്ക് നടന്നു പോകുന്നതിന് ആവശ്യമായ നടപ്പാതയും സജ്ജമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഠത്തിൽ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഒറ്റയാൾ സമരം ആരംഭിച്ചത്.ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ
ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് മഠത്തിൽ അബ്ദുൽ അസീസ് അറിയിച്ചു.
അതേസമയം ടോൾ പിരിവ് ആരംഭിച്ച ആദ്യദിവസം തന്നെ വലിയ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.
ഏകദേശം രണ്ട് കിലോമീറ്റർ അധികം ദൂരത്തിൽവാഹനങ്ങളുടെ നീണ്ട നിരയാണ് പന്തിരാങ്കാവ് ഉള്ളത്.ടോൾ പ്ലാസയിലെ പുതിയ ജീവനക്കാരുടെ പരിചയക്കുറവാണ് ഇത്രയേറെ തിരക്ക് അനുഭവപ്പെടാൻ കാരണം എന്നാണ് കരുതുന്നത്.ടോൾ പ്ലാസ ജീവനക്കാർ ക്കൊപ്പംപോലീസും ഗതാഗതം നിയന്ത്രിക്കാൻ ആദ്യദിവസംടോൾ പ്ലാസയിൽ ഉണ്ട്.സമരം ഇനിയും ശക്തമാകുമെന്ന
വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും പന്തിരങ്കാവ് ടോൾ പ്ലാസയിൽ ശക്തമായ പോലീസിന്റെ സന്നാഹം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പന്തിരാങ്കാവ് ടോൾ പ്ലാസയിൽ ഇന്ന് തുടങ്ങിയ ടോൾ പിരിവിൽവാഹന ഉടമകൾക്കും വലിയ പ്രതിഷേധമുണ്ട്.ആദ്യദിവസം തന്നെ വാങ്ങിക്കുന്ന ഏറെ അധികമാണെന്നാണ് വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നത്.നിത്യേന മുപ്പ തയ്യായിരത്തിനും അൻപതിനായിരത്തിനു
ഇടയിലുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.അതുകൊണ്ടുതന്നെ ഇപ്പോൾവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ
കനത്ത ടോൾപിരിവ് കരാർ എടുത്തു വരെ സഹായിക്കുക എന്ന ലക്ഷ്യം മാത്രം ഉദ്ദേശിച്ചു ഉള്ളതാണെന്നപരാതിയും ഉയരുന്നുണ്ട്.