Responsive Advertisement
Responsive Advertisement
കോഴിക്കോട് :
മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഒ പി.കളിലെ പരിശോധന ബഹിഷ്കരിച്ചു കൊണ്ടാണ് സർക്കാർ ഡോക്ടർമാർ സമരവുമായി രംഗത്തിറങ്ങിയത്.
ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കിമുന്നോട്ട് കൊണ്ടുപോകുന്നത്.
നിലവിൽ ഒ.പി ബഹിഷ്കരിച്ചു കൊണ്ടുള്ള സമരവും അധ്യാപക ബഹിഷ്കരണവും റിലേ സത്യാഗ്രഹവും ആരംഭിച്ചു.സമരത്തിനിറങ്ങിയ ഡോക്ടർമാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ
ഫെബ്രുവരി ഒൻപത് മുതൽ അനിശ്ചിതകാല
ത്തേക്ക് ശസ്ത്രക്രിയകളും 
മറ്റു ചികിത്സകളും നിർത്തിവെക്കും.
ഇതോടൊപ്പം
ഫെബ്രുവരി പതിനൊന്ന് മുതൽ യൂണിവേഴ്സിറ്റി 
പരീക്ഷ ജോലികളും ബഹിഷ്കരിക്കും.
അതേസമയം 
അവശ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം , ഐസിയു,
 ഐ പി ചികിത്സ മറ്റ് അടിയന്തര ചികിത്സകൾ അടിയന്തര ശസ്ത്രക്രിയകൾ പോസ്റ്റുമോർട്ടം എന്നിവയെ സമരപരിപാടികളിൽ നിന്നും ഡോക്ടർമാർ ഒഴിവാക്കിയിട്ടുണ്ട്.
രോഗികൾക്ക് ഉണ്ടാവാൻ ഇടയുള്ള ബുദ്ധിമുട്ടുകളിൽ കെജിഎംസിടിഎ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് സമരവുമായി രംഗത്തിറങ്ങിയത്.
സർക്കാർ ഡോക്ടർമാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും എടുക്കാത്ത സാഹചര്യത്തിലാണ് 
മറ്റ് എല്ലാ മാർഗങ്ങളും അടഞ്ഞതിനെ തുടർന്ന് സംഘടന ഈ സമരത്തിലേക്ക് കടക്കേണ്ടി വന്നത് എന്നാണ് സംഘടന ഭാരവാഹികൾ പറയുന്നത്.കൂടാതെ സമരം നടക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര ചികിത്സകൾക്ക് ഒഴികെയുള്ള മറ്റൊന്നിനും മെഡിക്കൽ കോളേജിൽ എത്തേണ്ടതില്ലെന്ന് ഡോക്ടർമാരുടെ
സംഘടന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായും നൽകാൻ തീരുമാനിച്ചിട്ടും പൊതുജനാരോഗ്യത്തിന്റെ കാവൽക്കാരായ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായി തടഞ്ഞു വച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുക, എൻട്രി കേഡറിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറിലേക്കുള്ള
Career Advancement promotion എൻഎം.സി മാനദണ്ഡ പ്രകാരം ക്രമീകരിക്കുക,
മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സംവിധാനങ്ങളും മെച്ചപ്പെടുത്തുക,
പെൻഷൻ സീലിംഗ് അപാകതകൾ പരിഹരിക്കുക, സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും കെജിഎം സി ടിഎ മുന്നോട്ടു വെക്കുന്നത്.
ഡോക്ടർമാർ സമരം ആരംഭിച്ചതോടെ
ഇതറിയാതെ മെഡിക്കൽ കോളേജിൽ എത്തിയ രോഗികളാണ്
ആകെ വലഞ്ഞത്.
അതി രാവിലെ മുതൽനിരവധി രോഗികളാണ് മെഡിക്കൽ കോളേജിൽ
 ചികിത്സ തേടി എത്തിയത്.ഇവരെല്ലാം
ചികിത്സ ലഭിക്കാതെ വലിയ പ്രയാസത്തിൽ ആയിട്ടുണ്ട്.
സമരത്തിൻ്റെ ഭാഗമായി ഇന്ന് രാവിലെ
പത്തരയോടെ
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണയും നടക്കും.