സ്വകാര്യ കെട്ടിടത്തിലെ വാടക മുറിയിൽ തീ പിടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. ഇവിടെ താമസിച്ചിരുന്ന സന്തോഷ് എന്ന ആളാണ് മരിച്ചത്.
കെട്ടിട ഉടമ സ്ഥലത്തില്ലാത്തതിനാൽ ഇയാളുടെ
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് രാവിലെആറരയോടെയാണ് സംഭവം പുറത്തറിയുന്നത്.
ആഴ്ചവട്ടം വയൽവാരം ഹൗസ് ട്യൂഷൻ സെൻറർ സ്ഥാപനത്തിന്
താഴെയുള്ള മുറിയിലാണ് തീപിടുത്തം ഉണ്ടായത്. മുറിയിൽ നിന്നും തീയും പുകയും ഉയർന്നത് കണ്ട പരിസരത്തുണ്ടായിരുന്നവർ ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം
തീ നിയന്ത്രണ വിധേയമാക്കി.
തുടർന്ന് ഫയർ യൂണിറ്റ് അംഗങ്ങൾ കെട്ടിടത്തിന് അകത്തു നടത്തിയ പരിശോധനയിലാണ്
മുറിക്കുള്ളിൽ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കസബ പോലീസിലും വിവരമറിയിച്ചു
കസബ പോലീസ് സ്ഥലത്തെത്തി
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിന്കെട്ടിടം സീൽ ചെയ്തിട്ടുണ്ട്.
തീപിടുത്തത്തിൽ റൂമിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുംമറ്റ് സാധനസാമഗ്രികളും പൂർണമായും കത്തി നശിച്ചിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തീ പിടിച്ച മുറിക്ക് തൊട്ട് സമീപത്തായി മറ്റ് കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉണ്ടായിരുന്നെങ്കിലും
ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് കൊണ്ട്
അവയിലേക്കൊന്നും
തീ പടരാനുള്ള സാഹചര്യം ഒഴിവായി.