മെഡിക്കൽ കോളേജിന് സമീപം മുണ്ടിക്കൽ താഴത്ത് വൻ കഞ്ചാവ് വേട്ട. നാൽപ്പത്തിരണ്ട് കിലോകഞ്ചാവാണ് പിടികൂടിയത്.
കോഴിക്കോട് ഡാൻസാഫ്
സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കൊണ്ടുവരികയായിരുന്ന ഇത്രയേറെ കഞ്ചാവ് പിടികൂടാൻ സാധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ പിടിയിൽ ആയിട്ടുണ്ട്.
ഇയാൾ സഞ്ചരിച്ച കാറുംകസ്റ്റഡിയിലെടുത്തു.ഒഡീഷയിൽ നിന്നുംഎത്തിച്ചതാണ് കഞ്ചാവ് എന്നാണ് ഡാൻസാഫ് സംഘം നൽകുന്ന വിവരം.
കോഴിക്കോട് എത്തിച്ച്
മറ്റ് വിതരണ ശൃംഖലകൾക്ക് കൈമാറുകയും
അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ചെറിയ പാക്കറ്റുകൾ ആയി വില്പന നടത്തുന്നതിനും വേണ്ടിയാണ് ഇത്രയേറെ കഞ്ചാവ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
ജംഷീറില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന മറ്റുള്ളവരെ കുറിച്ചുള്ള കൃത്യമായ വിവരവും പ്രാഥമിക ചോദ്യം ചെയ്യലിൽ
ഡാൻസാഫിന് ലഭിച്ചിട്ടുണ്ട്.ഇവരെയും എത്രയും പെട്ടെന്ന് വലയിലാക്കാൻ കഴിയും എന്നാണ് ഡാൻസാഫ്
പറയുന്നത്.
കാറിൻ്റെ പിറക് വശത്തെ ഡിക്കിയിൽ
വലിയ പാക്കറ്റുകൾ ആക്കി സൂക്ഷിച്ച നിലയിൽ ആയിരുന്നു
ഡാൻസാഫ് സംഘം പരിശോധിക്കുമ്പോൾ കഞ്ചാവ് ഉണ്ടായിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവ്
സീൽ ചെയ്ത് ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിൽ നിന്നും അടുത്തകാലത്തായി
നിരവധി ലഹരി കേസുകളാണ് ഡാൻസാഫിൻ്റെ
നേതൃത്വത്തിൽ പിടികൂടിയത്.വരും ദിവസങ്ങളിലും
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ലഹരിക്ക് അടിമകളാക്കുന്ന
വരെപിടികൂടുന്നതിന്
ഊർജിതമായ അന്വേഷണം
നടക്കുമെന്ന് ഡാൻസാഫ് അറിയിച്ചു.