Responsive Advertisement
Responsive Advertisement
കോഴിക്കോട് :ആവശ്യം കഴിഞ്ഞ് പറമ്പിലേക്കും തുറസായ സ്ഥലങ്ങളിലേക്കും പൊതുഇടങ്ങളിലുമൊക്കെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ഒരു ഓഡിറ്റോറിയത്തിന് മേൽക്കൂര നിർമ്മിക്കുക എന്നത് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
എന്നാൽ അങ്ങനെയൊരു മേൽക്കൂര കോഴിക്കോട് മായനാട് എ യു പി സ്കൂളിൻ്റെ മുറ്റത്ത് നിർമ്മിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്കിന് ഒരു പുനർജന്മം ക്യാമ്പയിന്റെ ഭാഗമായാണ്
സ്കൂൾ മുറ്റത്ത് ഓഡിറ്റോറിയം
നിർമ്മിച്ചത്. സ്കൂളിലെ പരിപാടികൾക്ക്
ആവശ്യമായ ഓഡിറ്റോറിയം
നിർമ്മിക്കണമെന്ന
ആവശ്യം ഉയർന്നതോടെ
ആദ്യം എല്ലാവരും ചെയ്യുന്ന പോലെമേൽക്കൂര
ഇരുമ്പ് ഷീറ്റ് പാകി മനോഹരമാക്കാം എന്നായിരുന്നു തീരുമാനം.എന്നാൽ പരിസ്ഥിതി ബോധമുള്ള
ഹെഡ്മാസ്റ്റർ അനൂപും മറ്റ് അധ്യാപകരും
പിടിഎ ഭാരവാഹികളും
അതിനൊരു മാറ്റം വരുത്താൻ തീരുമാനിച്ചു.
അങ്ങനെയാണ് ഒരു വർഷം കൊണ്ട് സ്കൂൾമുറ്റത്ത് പ്ലാസ്റ്റിക് മേൽക്കൂരയിൽ തീർത്ത ഓഡിറ്റോറിയം
തയ്യാറായത്.
എണ്ണൂറ് ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേണ്ടിവന്നു
ഓഡിറ്റോറിയത്തിന് മുകളിലെ പ്ലാസ്റ്റിക് ഷീറ്റ് പാകുന്നതിന്.
അതിനാവശ്യമായ
പ്ലാസ്റ്റിക്കുകൾ അത്രയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് ശേഖരിച്ചത്.
എല്ലാവരുംചേർന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ അത്രയും സ്കൂളിൽ എത്തിച്ചശേഷം
ഒരു സ്വകാര്യ കമ്പനിക്ക്കൈമാറി. അവർഈ പ്ലാസ്റ്റിക് ഉപയോഗിച്ച്
ഗുണമേന്മയുള്ള ഷീറ്റുകൾ നിർമ്മിച്ച് സ്കൂളിന് കൈമാറി.
കോഴിക്കോട് ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉറച്ച പിന്തുണയും നാടിന് മാതൃകയാകുന്ന ഈ പദ്ധതിക്ക് ലഭിച്ചു.
ഏഴായിരം സ്ക്വയർഫീറ്റ് വിസ്തീർണ്ണമാണ് പ്രവർത്തി പൂർത്തിയാക്കിയ ഓഡിറ്റോറിയത്തിന് ഉള്ളത്.
മുന്നൂറോളം പേർക്ക്
വെയിലും മഴയും ഏൽക്കാതെ ഇരുന്ന് സ്കൂളിലെ കലോത്സവം
ഉൾപ്പെടെയുള്ള പൊതു പരിപാടികൾ ആസ്വദിക്കാൻ പറ്റുന്ന സൗകര്യത്തോടെയാണ്പ്ലാസ്റ്റിക് മേൽക്കൂരയുള്ള ഓഡിറ്റോറിയം
നിർമ്മിച്ചത്.
പതിനാറ് ലക്ഷം രൂപയോളം ചിലവിൽനിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഘോഷകരമായ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി 
പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
അങ്ങനെ പ്ലാസ്റ്റിക്കിനെതിരെ നാട് നടത്തുന്ന പോരാട്ടത്തിൽ
ഇത്തരത്തിലൊരു വേറിട്ട മാതൃക തീർത്തിരിക്കുകയാണ് മായനാട് 
എ.യു.പി സ്കൂൾ.