കോഴിക്കോട് വലിയങ്ങാടിക്ക് സമീപമുള്ള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സൺ സൈഡ് തകർന്നു വീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരിൽ മൂന്ന്പേർ മരിച്ചു.ജബ്ബാർ അഷ്റഫ് ബഷീർ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മറ്റ് രണ്ടുപേർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺ സൈഡ് ആണ് തകർന്ന് വീണത്.അരി, ഗോതമ്പ് മറ്റ് പൊടികൾ എന്നിവ സൂക്ഷിക്കുന്ന ഗോഡൗൺ ആണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
ഇവിടുത്തെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട അഞ്ചുപേരും.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്
അപകടത്തിൽ പെട്ടത്.
തികഞ്ഞ അനാസ്ഥയാണ് അപകടകാരണം എന്നാണ് പരിസരത്തുണ്ടായിരുന്നവർ പറയുന്നത്.
ഏറെക്കാലമായി വലിയ തോതിലുള്ള അപകട ഭീഷണി ഉയർത്തുന്ന കെട്ടിടമാണ് വലിയങ്ങാടിയിലെ മിക്ക കെട്ടിടങ്ങളും.കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതുമാണ്
അപകടത്തിന് കാരണമായത്.