Responsive Advertisement
Responsive Advertisement
കോഴിക്കോട് :
പന്തിരങ്കാവ് ടോൾ പ്ലാസയിൽ ചെരിഞ്ഞ് അപകട ഭീഷണിയിൽ ആയകെട്ടിടങ്ങളുടെ അപകട ഭീഷണി പുറത്തറിയാതിരിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്ലാസയിലെ ചരിവുള്ള കെട്ടിടങ്ങളുടെ പുറംഭിത്തിയിൽ ഇരുമ്പ് ഫ്രയിംഘടിപ്പിച്ച് ഷീറ്റ് പതിക്കുന്ന പ്രവർത്തിയാണ്
ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.
നേരത്തെ കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് കെട്ടിടത്തിന് ചുറ്റുഭാഗത്തും ബോർവെൽമെഷീൻ ഉപയോഗിച്ച് താഴ്ചയിൽ കുഴികളെടുത്ത് കോൺക്രീറ്റ് നിറച്ചിരുന്നു. തുടർന്നാണ് ചെരിവ് മറക്കാനുള്ള പ്രവർത്തികൾ നടത്തുന്നത്. 
എന്നാൽ ചരിഞ്ഞ കെട്ടിടത്തിലെ ശുചി മുറികൾ ഉപയോഗിക്കുന്ന നിരവധിയായ യാത്രക്കാർക്ക് സുരക്ഷ ചോദ്യചിഹ്നമായി തുടരുന്നുണ്ട്.
ടോൾ പ്ലാസയിൽ ഉപരിതലത്തിലെ വിള്ളലുകൾ അനുദിനം ടാർ ചെയ്ത് മറക്കലും തുടരുകയാണ്.
ഇത്രയേറെ അപകട ഭീഷണി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നതാണ്
യാഥാർത്ഥ്യം.