Responsive Advertisement
Responsive Advertisement
കോഴിക്കോട് : മിനി ബൈപ്പാസിൽ മിംസ് ആശുപത്രിക്ക് മുൻപിലുള്ള അളിയൻസ് ഹോട്ടലിൽ ആക്രമണം നടന്നു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം ഉണ്ടായത്.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്നു പേരാണ് ആക്രമണം നടത്തിയത്.ഭക്ഷണം കഴിച്ച ശേഷം പണം നൽകാത്തത്
ഹോട്ടൽജീവനക്കാർ ചോദിച്ചതാണ് ആക്രമണത്തിന് കാരണമായത്.ഹോട്ടൽ ക്യാഷ് കൗണ്ടറിൽ ഇരുന്നിരുന്ന ജീവനക്കാരനായ ഷംനാദിനെ
ഇരുമ്പു വടി കൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിനുപുറമെ ഹോട്ടലിൽ ഭക്ഷണംസൂക്ഷിച്ചിരുന്ന അലമാരയും അടിച്ച് തകർത്തു.ചില്ല് അലമാരയിൽ സൂക്ഷിച്ച ഭക്ഷണങ്ങളും നശിച്ചിട്ടുണ്ട്.
കൂടാതെ ഹോട്ടലിന്റെ മുൻവശത്തെ ബോർഡുകളും തകർത്തതായി പരാതിയിലുണ്ട്.
ഹോട്ടൽ ഉടമയായ കൊടിനാട്ടുമുക്ക് സ്വദേശി മുഹമ്മദ് സലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം നഷ്ടം വന്നതായികടയുടമ പറഞ്ഞു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് ഇവരെ പിടികൂടാൻ ആകും എന്നാണ് പോലീസ് നൽകുന്ന വിവരം.
അടുത്ത കാലത്തായി ഈ ഭാഗത്ത് വ്യാപകമായി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്.പോലീസിന്റെ
കാര്യക്ഷമമായ പെട്രോളിങ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇട വരുത്തുന്നത് എന്നാണ്
പ്രദേശവാസികളുടെ പരാതി.അക്രമികളെ പിടികൂടുന്നതിന് ആവശ്യമായ
അടിയന്തര നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു.