കഴുത്തിൽ കുരുക്കിയിട്ട്
മരത്തിന് മുകളിൽ
കെട്ടിത്തൂക്കിയ നിലയിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്.
ഒളവണ്ണ പഞ്ചായത്തിലെ കയറ്റി തറയിൽതൊടിത്താഴം ശോഭനയുടെ വീട്ടുമുറ്റത്തെ തേക്കിന് മുകളിലാണ്
പൂച്ചയുടെ ജഡം കണ്ടെത്തിയത്.
വീടിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയിലാണ് ഇക്കാര്യം ആദ്യം പെട്ടത്.തുടർന്ന് ഇവർ വീട്ടുകാരെ വിവരമറിയിച്ചു.
സംഭവം അറിഞ്ഞതോടെ നല്ലളം പോലീസിലും
മൃഗസംരക്ഷണ വകുപ്പിലും വീട്ടുകാർ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നല്ലളം എസ്ഐ വർഷ മധുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.
പൂച്ചയുടെ ജഡം മരത്തിനു മുകളിൽ നിന്നും താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.കൂടാതെ ചെറുവണ്ണൂർ വെറ്റിനറി സർജൻ ഡോ സംഗീതയുടെ നേതൃത്വത്തിൽ
പോസ്റ്റുമോർട്ടം നടപടിയും പൂർത്തീകരിച്ചു.
കയറ്റി ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യം അടുത്തകാലത്തായി ഏറെ വർദ്ധിച്ചിട്ടുണ്ട്.
കയറ്റി ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യം അടുത്തകാലത്തായി ഏറെ വർദ്ധിച്ചിട്ടുണ്ട്.
അതിനിടയിലാണ് ഇത്തരത്തിൽ പൂച്ചയോടും കൊടുംക്രൂരത ചെയ്തത്.
പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തിൽ ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാരുടെ
ആരോപണം.അതുകൊണ്ടുതന്നെ അടിയന്തരമായി
ഈ ക്രൂരകൃത്യം ചെയ്തവരെ
കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.