Responsive Advertisement
Responsive Advertisement
കോഴിക്കോട് : കേരളത്തോടുള്ള പകപോക്കലാണ് കേന്ദ്രം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കേരളം ഒരു മതേതര ജനാധിപത്യ സംസ്കാരം ഉള്ള നാടാണ്.അതുകൊണ്ടുതന്നെ ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ വലിയ മാർജിനിൽ വിജയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അവർ രാഷ്ട്രീയ മേൽകൈ നേടാത്തതിന്റെ പ്രതികാരമാണ് ഈ ബഡ്ജറ്റിലെ ക്രൂരമായ കേരളത്തോടുള്ള അവഗണനയെന്നും
സണ്ണി ജോസഫ് പറഞ്ഞു.എല്ലാ മേഖലയെയും തകർക്കുന്ന ബഡ്ജറ്റ് ആണ് ഇപ്പോൾ കേന്ദ്രം അവതരിപ്പിച്ചത്.
അതിവേഗ റെയിലും എയിംസും അവഗണിച്ചത് അതിൻ്റെ ഉദാഹരണമാണ്.
കേരളത്തെ ഇങ്ങനെ അവഗണിക്കുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതികരിക്കാൻ
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ എത്രയും പെട്ടെന്ന് തയ്യാറാവണമെന്നും സണ്ണി ജോസഫ്പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്തോ ഒരു അവകാശവാദം ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അവകാശവാദം അടിസ്ഥാന രഹിതമാണ്.
കടുത്ത പ്രതിഷേധത്തിലാണ് എല്ലാ വിഭാഗം ജനങ്ങളും
എന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ പ്രതികരണത്തിൽ നിന്ന് മനസ്സിലാവുന്നത്.
സുരേഷ് ഗോപി പ്രതികരിക്കാത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും
സണ്ണി ജോസഫ് മറുപടി പറഞ്ഞു.അദ്ദേഹത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തിൻ്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല
എന്നും സുരേഷ് ഗോപി ഒരു ജനപ്രതിനിധി അല്ലേ എന്നും സണ്ണി ജോസഫ് ചോദിച്ചു. പ്രതിഷേധം രേഖപ്പെടുത്താൻ അദ്ദേഹം എത്രയും പെട്ടെന്ന് മുന്നോട്ടുവരണമെന്നുംഅദ്ദേഹം വ്യക്തമാക്കി.
ടി പി കേസിലെ പ്രതികളെ സർക്കാറിന് ഭയമാണ്. പ്രതികളെ പുറത്തുകൊണ്ടുവന്നത് കെ കെ രമയാണ് ' രമയുടെയും പ്രതിപക്ഷത്തിന്റെയും വാക്കുകൾ കേൾക്കാൻ സർക്കാർ ഇപ്പോളും ഭയപ്പെടുകയാണ് ജയിലിൽ കഴിയുന്ന പ്രതികൾക്ക്
ഉയർന്ന ശമ്പളം കൂട്ടിക്കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാരണം കേസിലുള്ള പ്രതികളെല്ലാം സിപിഎമ്മിന്റെ ആളുകളാണ്. അവർക്ക് അനധികൃതമായി പരോൾ ഉൾപ്പെടെ എല്ലാവിധ സംരക്ഷണവും സർക്കാർ നൽകുന്നുമുണ്ട്. അവസാനം അവർക്ക് കൂലിയും വർദ്ധിപ്പിച്ച് കൊടുക്കുകയാണ് സർക്കാർ ചെയ്തത്.
ബേപ്പൂരിൽ പി വി അൻവർ പ്രചരണം തുടങ്ങിയോ എന്ന ചോദ്യത്തിന് അദ്ദേഹം നല്ല വിജയം വരിച്ച് എംഎൽഎയായി വരുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇ ശ്രീധരൻ സ്വന്തം നിലയിൽ ഓഫീസ് തുടങ്ങും എന്ന് പറഞ്ഞതിനെയും സണ്ണി ജോസഫ് പരിഹസിച്ചു.ആർക്കും എവിടെയും ഓഫീസ് തുടങ്ങാൻ ഒരുവിലക്കുമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കോഴിക്കോട് നടക്കുന്ന ജനശ്രീയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.