ശബരിമല സമരവും സുവർണ്ണാവസര വിധിയും എന്ന പേരിൽമുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള എഴുതിയപുസ്തകം ഇപ്പോൾ വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ല എന്ന് പി എസ് ശ്രീധരൻ പിള്ള അദ്ദേഹത്തിൻ്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വസ്തുതകൾ എല്ലാം ശേഖരിച്ച് എഴുതിയതാണ്
സുവർണ്ണാവസരത്തിന്റെ വിധി.
ശബരിമലവിധിവരുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് ഈ പുസ്തകം.
എറണാകുളത്ത് വെച്ച് ഇന്നലെയാണ് പുസ്തകം പുറത്തിറക്കിയത്.
അതിനെ തുടർന്ന് രണ്ട് മുന്നണികളിൽ പെട്ടവരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ
വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.
പലതും സത്യവിരുദ്ധവും പ്രകോപനപരവുമാണ്.വിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്ന കാര്യം പറയാതിരിക്കാൻ നിർവാഹമില്ല.
സിപിഐഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ സ്വീകരിച്ച നിലപാട് അത്യന്തം പ്രകോപനപരമാണ്.
തന്ത്രിക്ക് ജാമ്യം നൽകിയ വിട്ടയക്കുമ്പോൾ
എല്ലാ കാര്യവും വിശദമായി പരിശോധിച്ച് എഴുതിയ തൊണ്ണൂറ്റി ഒന്ന് പേജുള്ള ഓർഡർ അപൂർവമാണ്.
അവസാനം
ഈ കേസ് പരിശോധിച്ച് ജഡ്ജിയുടെ
കണ്ടെത്തലിൽ തന്ത്രിക്കെതിരെയുള്ള കേസിൽ യാതൊരു തെളിവും ഇല്ല
എന്ന കാര്യം കൂടി ചേർത്തിട്ടുണ്ട്.
തന്ത്രി നാൽപ്പത്തി ഒന്ന് ദിവസത്തെ ജയിൽവാസം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ ആദ്യം സന്ദർശിച്ച രാഷ്ട്രീയ നേതാവ് താനാണ്.
ഇത് കണ്ടതോടെയുള്ള പ്രതിഷേധമാണ് ഇടത് നേതാക്കൾ പ്രകടിപ്പിച്ചത്.
തന്ത്രി കൊടും കുറ്റവാളി ആണെന്നുള്ള അർത്ഥത്തിലാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. മറ്റൊരാൾ ശ്രീധരൻ പിള്ള ഉപദേശം കൊടുത്തു എന്നും പറഞ്ഞു.
ശ്രീധരൻപിള്ള ദൈവത്തിന് മുകളിലാണോ എന്ന ചോദ്യമാണ് ബിനോയ് വിശ്വം ഇന്നലെ ചോദിച്ചത്. ദൈവത്തിനു മുകളിൽ അല്ലെന്നും ദൈവദാസനായ ഞാൻ ഒരിക്കലും ദൈവത്തിനു മുകളിൽഅല്ല അതുകൊണ്ടാണ്
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി
ബന്ധപ്പെട്ട് തൻ്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ പല ഘട്ടങ്ങളിലും സർക്കാറിനെ പരാജയപ്പെടുത്താൻ സാധിച്ചതെന്നും ശ്രീധരൻപിള്ള മറുപടി നൽകി.