Responsive Advertisement
Responsive Advertisement
കോഴിക്കോട് :മാവൂർ എളമരത്ത് തട്ടുകട പൂർണ്ണമായി കത്തി നശിച്ചപ്പോൾ നിമിഷ നേരം കൊണ്ട് തകർന്നത് രണ്ടുപേരുടെ ഉപജീവനമാണ്.
മാവൂരിലെ ഓട്ടോഡ്രൈവർ ആയിരുന്ന താത്തൂർ പൊയിലിലെ
വേണുഗോപാലും
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന
രാജുവും ചേർന്ന്മാസങ്ങൾക്കു മുമ്പാണ് എളമരം പാലത്തിനു സമീപം തട്ടുകട ആരംഭിച്ചത്.
നല്ല രീതിയിൽ വരുമാനം ലഭിച്ച് ജീവിതം മെച്ചപ്പെട്ട് വരുന്നതിനിടയിലാണ്
ഇന്ന് പുലർച്ചെ ഒന്നരയോടെ തട്ടുകട പൂർണ്ണമായി കത്തി നശിച്ചത്.
യാതൊരുവിധത്തിലും തട്ടുകട കത്തി നശിക്കാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു എന്നാണ്
കട ഉടമകളിൽ ഒരാളായ വേണുഗോപാൽ പറയുന്നത്.
ഷോർട്ട് സർക്യൂട്ടിനും മറ്റു രീതിയിൽ തീ പിടിക്കാനുള്ള ഒരു സാഹചര്യവും കടയിൽ ഇല്ലായിരുന്നു.
ഏതോ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാം എന്ന സംശയമാണ് 
കട ഉടമ പറയുന്നത്.
ഇത് സംബന്ധിച്ച് മാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കട പൂർണ്ണമായി കത്തി നശിച്ചതോടെ
ഇതിനകത്ത് ഉണ്ടായിരുന്ന
ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഇലക്ട്രിക്
ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളു
മെല്ലാം നശിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ്
കട ഉടമകൾക്ക് ഉണ്ടായത്.