Responsive Advertisement
Responsive Advertisement
പന്തീരാങ്കാവ് :
പോക്സോ കേസ് പ്രതിയെ പൂനെയിൽ നിന്നും പിടികൂടി.
പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 
ഉത്തർ പ്രദേശിലെ സാൻ്റ് വിധാസ് നഗർ സ്വദേശി സുഹൈൽ (20) ആണ് പിടിയിലായത്.
പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തോടുള്ള സൗഹൃദം മറയാക്കിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വയറുവേദനയെ തുടർന്നുള്ള പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ഡോക്ടറാണ് പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചത്. 2025 അവസാനത്തിലായിരുന്നു സംഭവം.
പരാതി ഉയർന്നതോടെ ഇവിടെ നിന്നും ഒളിവിൽ പോയി. അതിനുശേഷം
സ്വന്തം നാട്ടിലേക്ക് പോകാതെയും
മൊബൈൽ ഫോൺ ഉപയോഗിക്കാതെയും പലയിടത്തും കറങ്ങി നടന്നത് അന്വഷണ സംഘത്തെ കുഴക്കി. എന്നാൽ പ്രതിയുടെ ബന്ധുക്കൾക്ക് പൂനെയിൽ നിന്നും രണ്ട് തവണ ഫോൺ വന്നത് മനസിലാക്കിയ
പന്തീരങ്കാവ് എസ് ഐ മഹീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
സുബീഷ്, മനാഫ് എന്നിവരുടെ സംഘം പൂനെയിലെത്തി.
ഒരാഴ്ചക്കാലത്തെ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.