Responsive Advertisement
Responsive Advertisement
കോഴിക്കോട് : വലിയങ്ങാടിയിൽ അപകടം സംഭവിക്കുന്ന സമയത്ത് ആകെ ഏഴു പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.
ജോലി ചെയ്തു ക്ഷീണിച്ച് ചായകുടിച്ച് ഇരിക്കുന്ന സമയത്ത് ഇവർക്ക് മുകളിലേക്ക് കെട്ടിരുന്നതിന്റെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു.അപകടം സംഭവിക്കുമ്പോൾ
ഏഴുപേരിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.മറ്റ് അഞ്ചുപേരും സ്ലാബിന് അടിയിൽ കുടുങ്ങിപ്പോയി.ഇവരെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരത്തുണ്ടായിരുന്ന കച്ചവടക്കാരും മറ്റ് ചുമട്ടുതൊഴിലാളികളുംചേർന്ന് സ്ലാബിന് അടിയിൽ നിന്നും പുറത്ത് എത്തിച്ച് ഉടൻതന്നെ തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചു.എന്നാൽ അപ്പോഴേക്കും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേരിൽ വിനോദ് എന്നയാളുടെ പരിക്ക് അതീവ ഗുരുതരമായതിനാൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ച മൂന്ന് പേരുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ
വലിയങ്ങാടിയിൽ
ഇത്തരത്തിൽ വലിയൊരു ദുരന്തം ഉണ്ടായത് നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് വലിയങ്ങാടിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്.കൂടാതെ ചുമട്ട് തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ വലിയങ്ങാടിയിൽ ജീവിതമാർഗത്തിനായി ജോലി ചെയ്യുന്നുണ്ട്.
അപ്രതീക്ഷിതമായ ദുരന്തം ഉണ്ടായതോടെ വലിയങ്ങാടി ആകെ വിറങ്ങലിച്ച അവസ്ഥയിലാണ്.