Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂർ കൂളിമാട് റോഡിൽ എളമരത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
ചീക്കോട് മറ്റത്ത് അബ്ദുൽ മുനീറിനാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
മാവൂർ ഭാഗത്തുനിന്നും കൂളിമാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ അബ്ദുൽ മുനീർ റോഡിലേക്ക് തെറിച്ച് വീണു.ഉടൻതന്നെ ഇതുവഴി പോയ മറ്റു വാഹനങ്ങളിലെ യാത്രക്കാർ
ആംബുലൻസ് എത്തിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ അബ്ദുൽ മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴി അല്പനേരം ഗതാഗതം തടസ്സപ്പെട്ടു മാവൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് നീക്കിയാണ് ഗതാഗതം നിയന്ത്രിച്ചത്.