Responsive Advertisement
Responsive Advertisement
ഒളവണ്ണ :പന്തിരാങ്കാവിനു സമീപം പൂളേങ്കരയിൽ
കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു.
ഈ ഭാഗത്തെ നിരവധി കർഷകർക്കാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നെൽകൃഷി ഉൾപ്പെടെ
നശിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി
രൂക്ഷമായ കാട്ടുപന്നി ശല്യമാണ് പന്തീരാങ്കാവിന് സമീപം പൂളേങ്കര ചാലിയോട് ചേർന്നുള്ള വയലുകളിൽ ഉണ്ടായത്.
ഈ ഭാഗത്ത് കൃഷി ചെയ്യുന്ന മിക്ക കർഷകർക്കും
കാട്ടുപന്നി ശല്യത്തിൽ
വലിയതോതിൽ കൃഷി നാശം സംഭവിച്ചു.
നടുക്കണ്ടി വിജയൻ്റെ കൃഷിയിടത്തിലാണ് ഏറ്റവും കൂടുതൽ കൃഷി നശം ഉണ്ടായത്.
ഇത്തവണ വംശനാശം സംഭവിച്ച രക്തശാലി
ഇനത്തിൽപ്പെട്ട നെല്ലായിരുന്നു വിജയൻ കൂടുതലായി
ഇറക്കിയിരുന്നത്.
ഇതിനുപുറമെ കാഞ്ചന, നവര ,എന്നീ ഇനങ്ങളും കൃഷിയിറക്കിയിരുന്നു.
കതിര് വന്നതും
കതിര് വരാൻ ആയതുമായ
വിജയൻ്റെ കൃഷിയിടത്തിലെ നെൽകൃഷിയെല്ലാം കാട്ടുപന്നികൾ ഇറങ്ങി കുത്തി മറിച്ച നിലയിലാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ലോണെടുത്തായിരുന്നു ഇത്തവണ വിജയൻ  നെൽകൃഷി ഇറക്കിയത് .
കാട്ടുപന്നികൾ വയലിൽ ഇറങ്ങികൃഷി നശിപ്പിച്ചതോടെവലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
അതേസമയം
കൃഷിനാശം സംഭവിച്ച
കൃഷിയിടങ്ങൾ
കോഴിക്കോട് ജില്ലാപ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഡയറക്ടർ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
വലിയതോതിൽ കൃഷിനാശം സംഭവിച്ചതായി
പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും
നഷ്ടപരിഹാരം നൽകാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും
അജയ് അലക്സ് അറിയിച്ചു.